സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തര പീഡനം; ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി
ഹൈദരാബാദ്: സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തര പീഡനം സഹിക്കാന്‍ വയ്യാതെ ഗര്‍ഭിണി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. സൗമ്യ എന്ന യുവതിയാണ് ജീവനൊടുക്കിയത്. സ്ത്രീധന പീഡനത്തിന് ഭര്‍ത്താവ് ശിവ കുമാറിനും കുടുംബാങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
ഈ വര്‍ഷം മെയിലാണ് സൗമ്യയും ശിവ കുമാറും തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് പിറ്റേദിവസം തന്നെ ഇയാള്‍ സ്ത്രീധനത്തിന്റെ പേരില്‍ സൗമ്യയെ ഉപദ്രവിക്കുമായിരുന്നു. ഇയാള്‍ മാത്രമല്ല ഇയാളുടെ അമ്മയും സൗമ്യയെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചു എന്ന് പോലീസ് പറയുന്നു. മരിക്കുമ്പോള്‍ സൗമ്യ നാല് മാസം ഗര്‍ഭണിയായിരുന്നു. കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു സൗമ്യ.
വിവാഹ സമയത്ത് തന്നെ ശിവകുമാര്‍ സ്വത്ത് ആവശ്യപ്പെടുകയും ചേരിയില്‍ ഉള്ള വീട് സൗമ്യയുടെ മാതാപിതാക്കള്‍ എഴുതികൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹ ശേഷം ശിവകുമാര്‍ കൂടുതല്‍ സ്വത്തുക്കള്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സൗമ്യയുടെ ബന്ധു വിജയ് പോലീസിനോട് പറഞ്ഞു. ഇതേചൊല്ലി സൗമ്യയുമായി ഇയാള്‍ വഴക്കിടുമായിരുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. മകന് മറ്റൊരു ബന്ധവും മെച്ചപ്പെട്ട സ്ത്രീധനവും ലഭിക്കുമെന്ന് അമ്മായി അമ്മ പറഞ്ഞതായും വിജയ് കൂട്ടിച്ചേര്‍ത്തു. ൃ