23.3 C
Kottayam
Tuesday, November 5, 2024
test1
test1

കല്യാണം ആസ്വദിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല? വിവാഹത്തോട് നോ പറയാനുള്ള കാരണം വ്യക്തമാക്കി ഹണി റോസ്

Must read

കൊച്ചി:കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തുന്ന നടി എന്ന പേരിലാണ് ഹണി റോസിപ്പോള്‍ അറിയപ്പെടുന്നത്. സിനിമകളില്‍ സജീവമായി അഭിനയിക്കുന്നതിന് പുറമേ പലയിടത്തും ഉദ്ഘാടനത്തിന് പോയി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഹണി. ഇതോടെ നിരവധി ട്രോളുകളും നടിയ്‌ക്കെതിരെ വന്നിരുന്നു.

അതേ സമയം വിവാഹത്തോട് താല്‍പര്യമില്ലെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് ഹണിറോസ്. പങ്കാളി ഉണ്ടാവുന്നതിനോട് വിരോധമില്ല. എന്നിരുന്നാലും താന്‍ വിവാഹം കഴിക്കുന്നില്ലെന്നും മറ്റുള്ള വിവാഹങ്ങളില്‍ പങ്കെടുക്കാനും താല്‍പര്യമില്ലെന്ന് ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ പലരും തന്നോട് ഐ ലവ് യു എന്ന് പറഞ്ഞിട്ടുണ്ട്. അതങ്ങനെ കുറച്ച് നാളൊക്കെ നീണ്ട് പോയി എന്നല്ലാതെ വേറെ പ്രണയമൊന്നുമില്ലെന്നാണ് ഹണി റോസ് പറയുന്നത്. അതേ സമയം വിവാഹത്തോട് തീരെ താല്‍പര്യമില്ലെന്ന നിലപാടിലാണ് നടി. കല്യാണം കഴിക്കാനോ മറ്റാരുടെയെങ്കിലും വിവാഹത്തിന് പങ്കെടുക്കാനോ താല്‍പര്യമില്ലാത്തതിന്റെ കാരണവും അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.

‘കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം തനിക്കില്ല. ഇതുവരെയുള്ള എന്റെ ജീവിതം നോക്കുകയാണെങ്കില്‍ ചെറുപ്പം തൊട്ടേ എനിക്കങ്ങനെ ഒരാഗ്രഹമില്ല. ഇനിയിപ്പോ എന്റെ എന്തെങ്കിലും കുഴപ്പമാണോന്ന് അറിയില്ല. ജീവിതത്തില്‍ ഒരു പങ്കാളി ഉണ്ടാവുന്നത് നല്ലതാണ്. ഇഷ്ടവുമാണ്. പക്ഷേ കല്യാണം എന്ന് പറയുന്ന ആ ദിവസവും അതിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ബഹളവും എനിക്ക് ചിന്തിക്കാന്‍ പറ്റുന്നില്ലെന്നാണ്’, ഹണി പറയുന്നത്.

‘വേറൊരാളുടെ കല്യാണത്തിന് പോകുന്നത് പോലും എനിക്കിഷ്ടമല്ല. എന്തോ ഒരു ഇഷ്ടക്കേടാണ്. കാരണം ക്യാമറയും ആളുകളും ബഹളവുമൊക്കെയായിട്ട് അവര്‍ക്ക് പോലും അത് ആസ്വദിക്കാന്‍ പറ്റാറില്ല. കുറേ പൈസ ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ആളുകളെ വിളിക്കുന്നു, കുറേ ഭക്ഷണം കൊടുക്കുന്നു, ചിലര്‍ പെണ്ണിന് നിറമില്ല, ആഭരണം കുറവാണ്, ചെക്കനെ കാണാന്‍ കൊള്ളില്ല, ഇങ്ങനെ കുറ്റം പറയുന്നവര്‍ വേറെയുണ്ടാവും.

ഇതിനിടയില്‍ ചെക്കനും പെണ്ണും വിയര്‍ത്ത് കുളിച്ച് നില്‍ക്കുകയായിരിക്കും. അവരത് എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ വിവാഹമെന്ന സങ്കല്‍പ്പത്തോട് തനിക്കൊട്ടും യോജിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ്’, ഹണി റോസ് പറയുന്നത്.

‘നമ്മളെ മനസിലാക്കുന്ന നല്ലൊരാള്‍ വരികയാണെങ്കില്‍ ജീവിതപങ്കാളിയായി കൂട്ടാം. എന്റെ പാഷന്‍ എന്ന് പറയുന്നത് മൂവിയാണ്. അത് മനസിലാക്കുന്ന ആളായിരിക്കണം. എന്നെ സ്‌നേഹിക്കുന്നൊരു വ്യക്തി ഒരിക്കലും ഞാന്‍ ചെയ്യുന്ന കാര്യത്തില്‍ നോ പറയത്തില്ല. അതിലേറ്റവും ഉദ്ദാഹരണം അച്ഛനും അമ്മയുമാണ്. വര്‍ക്ക് ചെയ്ത് കൊണ്ടിരുന്ന പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതോടെ ജോലിയോട് താല്‍പര്യമില്ലെന്ന് പറയുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല’.

‘ആ ജോലി ചിലപ്പോള്‍ നമുക്ക് സന്തോഷം തരുന്നതായിരിക്കും. അപ്പോള്‍ നമ്മളെ സ്‌നേഹിക്കുന്ന വ്യക്തിയാണെങ്കില്‍ അദ്ദേഹം ഇതില്‍ നോ പറയില്ല. നമ്മളെ ബുദ്ധിമുട്ടിപ്പിക്കാനോ വിഷമിപ്പിക്കാനോ ഒന്നും പുള്ളി ശ്രമിക്കില്ല. രണ്ടാള്‍ക്കും പരസ്പരം സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചെങ്കിലെ റിലേഷന്‍ഷിപ്പ് നന്നാവുകയുള്ളു. ഇല്ലെങ്കില്‍ ഭയങ്കര ടെന്‍ഷനായിരിക്കും. എനിക്കങ്ങനെ ജീവിക്കാന്‍ സാധിക്കില്ലെന്നാണ’,് ഹണി റോസ് വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു, 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ഞെട്ടിയ്ക്കുന്ന സംഭവം ഗുജറാത്തിലെ അംറേലിയിൽ

അഹ്‍മദാബാദ്: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ...

പുണ്യതീർത്ഥമെന്ന് കരുതി കുടിച്ചിരുന്നത് എ.സിയിലെ വെള്ളം; സമ്മതിച്ച് ക്ഷേത്രം അധികൃതർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എ.സിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹത്തിൽ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ...

Sandeep warrier: ‘സന്ദീപിനൊരു വിഷമം ഉണ്ടെങ്കിൽ അത് ഞങ്ങൾ തീർത്തോളാം’ അനുനയനീക്കവുമായി ബി.ജെ.പി

പാലക്കാട്: പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി തുറന്നുപറഞ്ഞതിന് പിന്നാലെ സന്ദീപ് വാര്യരുമായി അനുനയനീക്കത്തിന് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് ശിവശങ്കരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി. മാനസികമായി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ആത്മാഭിമാനം പരമ പ്രധാനമാണെന്നും...

മലപ്പുറത്ത് വ്യാജ ബലാല്‍സംഗ കേസില്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നല്‍കി പോലീസിനെതിരെ പറയിച്ചു,ഹോട്ടലില്‍ മുറിയെടുത്തതിന് രേഖകള്‍ കാണിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവനാണെങ്കില്‍ വെല്ലുവിളിയ്ക്കുന്നു; റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച്...

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി മുതലാളി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശോഭ. ആന്റോയ്ക്ക് ഗോകുലം ഗോപാലനുമായി എന്താണ് ബന്ധം എന്ന ചോദ്യവും ഉയര്‍ത്തി....

വ്യോമസേനയുടെ മിഗ്-29 വിമാനം തകർന്നു;പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആഗ്ര: വ്യോമസേനയുടെ മിഗ്-21 വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.