CrimeHome-bannerKeralaNewsRECENT POSTS
പാലക്കാട് നായകള്‍ കൂട്ടത്തോടെ വെടിയേറ്റ് ചത്ത നിലയില്‍; തീവ്രവാദ പരിശീലനത്തിന്റെ ഭാഗമോ? എന്‍.ഐ.എ സംഘം സ്ഥലത്തെത്തി
പാലക്കാട്: പാലക്കാട് കൂട്ടത്തോടെ നായകളെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ആലിന്‍ ചോട് ഭാഗത്ത് പാലക്കാട് നഗരസഭ ജീവനക്കാരണ് നായകളുടെ ജഡം ആദ്യം കണ്ടത്.
വെടിയേറ്റ് നായകള്‍ ചത്ത സംഭവത്തിന് പിന്നില്‍ തീവ്രവാദ പരിശീലനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. വെടിവെയ്പ്പ് പരിശീലനം നടന്നിട്ടുണ്ടോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. നായകളുടെ ഒരേ ഭാഗത്തുതന്നെയാണ് വെടിയേറ്റിട്ടുള്ളത്.ദേശീയ അന്വേഷണ ഏജന്‍സികള്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.
എന്നാല്‍ പോലീസും, അന്വേഷണ ഏജന്‍സികളും തീവ്രവാദ പരിശീലനം സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. നായകളുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ മണ്ണുത്തി വെറ്റിനറി കേന്ദ്രത്തില്‍ ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News