KeralaNews

ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യ വിതരണം; നാളെ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കും

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം വിതരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാര്‍. കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന തീരുമാനം പിന്‍വലിക്കണമെന്നും തീരുമാനത്തിനെതിരേ ബുധനാഴ്ച സംസ്ഥാന വ്യാപകമായി കെ.ജി.എം.ഒ.എ. കരിദിനം ആചരിക്കുമെന്നും സംഘടന അറിയിച്ചു.

<p>കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മദ്യാസക്തിയെ തുടര്‍ന്ന് പ്രശ്നമനുഭവിക്കുന്ന രോഗികള്‍ ഒ.പിയിലെത്തുമ്പോള്‍ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് മദ്യം മരുന്നായി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശിക്കാമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരേ ഡോക്ടര്‍മാര്‍ പ്രസ്താവന ഇറക്കിയിരുന്നു.</p>

<p>സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ച് ബുധനാഴ്ച ജോലിക്കെത്തണമെന്നും കരിദിനമായി ആചരിക്കണമെന്നുമാണ് കെ.ജി.എം.ഒ.എയുടെ നിര്‍ദേശം.</p>

<p>ഇതിനെതിരേ ബോധവത്കരണ പ്രവര്‍ത്തനം നടത്താനും കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കാനുമാണ് കെജിഎംഒഎയുടെ നിര്‍ദേശം. ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി മദ്യം വാങ്ങുന്ന രീതിയിലാണ് കാര്യങ്ങള്‍ നീളുന്നത്. ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിതെന്നും കെ.ജി.എം.ഒ.എ. പ്രതിനിധി ഡോ. വിജയകൃഷ്ണന്‍ അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker