ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രം! ഞെട്ടല്‍ മാറാതെ ഡോക്ടര്‍മാര്‍
മുംബൈ: ചികിത്സക്കെത്തിയ യുവാവിന് പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പരിശോധനയില്‍ യുവാവില്‍ സ്ത്രീകളുടെ അവയവങ്ങള്‍ കണ്ടതോടെയാണ് ഡോക്ടര്‍മാര്‍ അമ്പരന്നത്. മുംബൈയിലാണ് സംഭവം. 29 വയസുള്ള യുവാവ് വന്ധ്യതാ ചികില്‍സയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാര്‍ വിശദമായി പരിശോധന നടത്തിയപ്പോള്‍ ഫലോപ്യന്‍ ട്യൂബ്, ഗര്‍ഭപാത്രം, വളര്‍ച്ചയെത്താത്ത യോനി നാളം എന്നിവ യുവാവിന്റെ ശരീരത്തില്‍ കണ്ടെത്തി.
ലോകത്തില്‍ തന്നെ ഇതുവരെ 200 കേസുകള്‍ മാത്രമാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്ന് വിദഗ്ദര്‍ പറയുന്നു. പെര്‍സിസ്റ്റന്റ് മുള്ളേറിയന്‍ ഡക്ട് സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. പുരുഷ ശരീരത്തില്‍ സ്ത്രീ അവയവങ്ങളുമുള്ള അവസ്ഥയാണിത്. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ജനനേന്ദ്രിയം അടിവയറ്റിനുള്ളിലായിട്ടാണ് കാണപ്പെട്ടത്. ബീജമില്ലാത്ത അവസ്ഥയാണ് ഇയാള്‍ക്കുള്ളത്. ഇതേതുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് സ്ത്രീ അവയവങ്ങള്‍ കണ്ടെത്തിയത്.