EntertainmentKeralaNews

“എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോൾ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ” ; ദിയ കൃഷ്ണകുമാര്‍

തിരുവനന്തപുരം : സോഷ്യൽ മീഡിയകളിലെ വ്യാജ പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാര്‍. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ദിയയുടെ പ്രതികരണം. അച്ഛന്റ്റെ രാഷ്ട്രീയം അടക്കം ബന്ധപ്പെടുത്തി തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ദിയ ആരോപിച്ചു.

എട്ടുലക്ഷത്തോളം പേര്‍ പിന്തുടരുന്ന ദിയയുടെ പേജിലൂടെ പണം വാങ്ങി പ്രെമോഷനുകളും ചെയ്തിരുന്നു. ഇതുമായി ഉണ്ടായ ഒരു പ്രശ്നമാണ് താരം ചൂണ്ടികാട്ടുന്നത്.

“എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ഇയാള്‍ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോൾ , എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ. സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ‍ഞാന്‍ നിങ്ങളുടെ തന്തയെ വന്ന് സപ്പോര്‍ട്ട് ചെയ്യണോ?” – ദിയ ചോദിച്ചു

https://www.instagram.com/tv/CNZKLALlEl1/?igshid=1jtrvcdnxchlv

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button