കൊല്ലം: സദ്യ വിളമ്പിയതുമായി ബന്ധപ്പെട്ട് വിവാഹ വേദിയിലെ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ നടന്ന വിവാഹവേദിയിലാണ് സംഭവം. വധുവിന്റെയും വരന്റെയും സംഘങ്ങള്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലി. ഇതോടെ സ്ത്രീകള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് എത്തിയ ശേഷമാണ് അടി നിര്‍ത്തിയത്.
ആര്യങ്കാവ് പോലീസെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. മദ്യപിച്ച് വിവാഹത്തിനെത്തി സംഘര്‍ഷമുണ്ടാക്കിയ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബന്ധുക്കള്‍ തമ്മിലടിച്ചെങ്കിലും ആര്യങ്കാവ് സ്വദേശിനിയായ വധുവും കടയ്ക്കല്‍ സ്വദേശിയായ വരനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച് വരന്റെ വീട്ടിലേക്ക് മടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News