മികച്ച വിലക്കുറവില്‍ ആപ്പിള്‍ ഡിവൈസുകള്‍ സ്വന്തമാക്കാന്‍ സുവാര്‍ണാവസരം
ഈ വര്‍ഷത്തെ അവസാന ആപ്പിള്‍ ഡേ സെയ്ല്‍ ആമസോണില്‍ ആരംഭിച്ചു. ഡിസംബര്‍ 16 വരെയാണ് സെയ്ല്‍. സെയ്ലില്‍ ആപ്പിളിന്റെ പുതുതായി വില്പനക്കെത്തിയ ഐഫോണ്‍ 12 സീരീസ്, ഐഫോണ്‍ 11, ഐഫോണ്‍ 7, ഐപാഡ് മിനി, മാക്ബുക്ക് പ്രോ എന്നീ ഡിവൈസുകള്‍ മികച്ച വിലക്കുറവില്‍ വാങ്ങാനുള്ള അവസരമുണ്ടാകും.
ഇതിന്റെ ഭാഗമായി 2990 രൂപ കിഴിവോടെ 51,999 രൂപയ്ക്ക് ഐഫോണ്‍ 11 വാങ്ങാം. ഐഫോണ്‍ 7-ന് 23,900 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഓഫറുകളുടെ കൂടെ തന്നെ യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങുന്നതെങ്കില്‍ 1750 രൂപയുടെ അധിക ഡിസ്‌കൗണ്ടുമുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐപാഡ് മിനി വാങ്ങുന്നവര്‍ക്ക് 5,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉടമകള്‍ക്ക് ആപ്പിള്‍ മാക്ബുക്ക് പ്രോ വാങ്ങുമ്പോള്‍ 6000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ആണ് ഒരുക്കിയിരിക്കുന്നത്.