EntertainmentKeralaNews

നൂറു ശതമാനവും തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന മോഹത്തോടെയാണ് മോഹന്‍ലാലും ഞാനും തയ്യാറെടുത്തത്, ഇപ്പോ ഞാന്‍ ആന്റണിക്കൊപ്പമാണ്… രണ്ടുമൂന്ന് കാരണങ്ങളാണ് അതിന് പിന്നിൽ; പ്രിയദർശൻ

കൊച്ചി:മരക്കാര്‍ ഉള്‍പ്പെടെ അടുത്ത അഞ്ച് സിനിമകളും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ തന്നെ കാണിക്കണം എന്നാഗ്രഹിച്ച് എടുത്ത സിനിമയാണെന്നും എന്നാല്‍ തിയേറ്റര്‍ റിലീസ് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും നിര്‍മ്മാതാവ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരു ചാനൽ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ്സുതുറന്നത്.

പ്രിയദര്‍ശന്റെ വാക്കുകള്‍

ഇങ്ങനെയൊരു സിനിമ മലയാള സിനിമയ്ക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റാത്തതാണ്. നമ്മുടേത് ഒരു കൊച്ചു കേരളമല്ലേ. എങ്കിലും റിസ്‌ക് എടുത്തു. ഇതിന് മുമ്പ് കാലാപാനി എന്ന സിനിമയിറക്കി പൈസ നഷ്ടമായ ആളാണ് മോഹന്‍ലാല്‍. എന്നാല്‍ ഇത് നൂറു ശതമാനവും തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന മോഹത്തോടെയാണ് മോഹന്‍ലാലും ഞാനും തയ്യാറെടുത്തത്.

റിസ്‌ക് എടുക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കുത്തുപാളയെടുപ്പിക്കാന്‍ പാടില്ല അതായിരുന്നു തീരുമാനത്തിന് പിന്നില്‍. ഇപ്പോ ഞാന്‍ ആന്റണിക്കൊപ്പമാണ്. രണ്ടുമൂന്ന് കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. കൊവിഡിന് ശേഷം ഭയന്നിരിക്കുന്ന ആളുകളെ തീയേറ്ററുകളിലേക്ക് കൊണ്ടുവരാന്‍ പറ്റണം. അതിന് പറ്റിയ സിനിമയാണ് മരക്കാര്‍ അത് തീയേറ്ററുകാര്‍ക്ക് ഗുണം ചെയ്‌തേനെ.

പക്ഷേ പരസ്പരം സഹായിച്ചാലേ പറ്റൂ. തീയേറ്ററുകാര്‍ക്ക് സംസ്‌കാരമില്ല മോഹന്‍ലാല്‍ നടനല്ല ബിസിനസ്സുകാരനാണെന്നൊക്കെ എന്തൊക്കെ വൃത്തികേടുകളാണ്. എല്ലാവരുമല്ല ചിലര്‍. മിനിമം സംസ്‌കാരം വേണ്ടെ സംസാരിക്കുമ്പോള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button