അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി ബിക്കിനി അണിയിച്ച് ചിത്രം പകര്‍ത്തി; സംവിധായകന്‍ അറസ്റ്റില്‍
പൂനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി ബിക്കിനി അണിയിച്ച് ചിത്രം പകര്‍ത്തിയ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. മറാത്തി നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയാണ് പൂനെ പോലീസിന്റെ പിടിയിലായത്. 17കാരിയെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് ബിക്കിനി അണിയിപ്പിക്കുകയും ചിത്രം പകര്‍ത്തുകയും ആയിരിന്നു.
നടകത്തിലും അഭിനയിക്കുന്ന കുല്‍ക്കര്‍ണി ഒരു വര്‍ക്ക്ഷോപ്പിനിടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തന്റെ നാടകത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തിയത്. പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രങ്ങള്‍ നല്‍കിയ ശേഷം ചില ഫോട്ടോകളുമെടുത്തു. പിന്നീട് ഒരു ബിക്കിനി നല്‍കി അതു ധരിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീടു പെണ്‍കുട്ടി ധരിച്ചു. ബിക്കിനി ധരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോകളും അയാള്‍ ക്യാമറയില്‍ പകര്‍ത്തി.
സംഭവത്തിനു ശേഷം പെണ്‍കുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഐ പി സി സെക്ഷന്‍ 354 പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.