24.4 C
Kottayam
Sunday, September 29, 2024

മഞ്ജു സിനിമയിലേയ്ക്ക് എത്തുന്നത് തടയാന്‍ ആകുന്ന വഴികളെല്ലാം തന്നെ ദിലീപ് പയറ്റിയിരുന്നു, മഞ്ജുവിന്റെ പവറും പദവിയും ഇല്ലാതാക്കാന്‍ കാണിച്ചു കൂട്ടിയത്

Must read

കൊച്ചി:കുറച്ച് ദിവസങ്ങളായി കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ ചില വിവരങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസെ കേസിലെ ഒന്നാം പ്രിതിയായ പല്‍സര്‍ സുനിയുടെ അമ്മയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അത് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ദിലീപിനെ കുറിച്ചും മഞ്ജുവിനെ കുറിച്ചും കാവ്യയെ കുറിച്ചുമാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

നടി മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചതായി പള്‍സര്‍ സുനി ദിലീപിനയച്ച കത്തില്‍ പറയുന്നു. ദിലീപും മഞ്ജുവും തമ്മിലുള്ള ദാമ്പത്യബന്ധം ഇല്ലാതാകാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ് കാരണമെന്നുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. മഞ്ജുവും ശ്രീകുമാര്‍ മേനോനും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നു വരെ പറഞ്ഞ് പരത്തിയിരുന്നു. ഇതിനുപിന്നിലും ദിലീപാകാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മഞ്ജു ഒരു കാരണവശാലും സിനിമയിലേക്കെത്തരുതെന്ന് ദിലീപ് ഉറപ്പിച്ചിരുന്നു. പല പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകാമെന്ന് ദിലീപ് ഭയന്നിരുന്നു.

ഒടുവില്‍ ശ്രീകുമാര്‍ മേനോന്റെ സഹായത്തോടെ മഞ്ജു പരസ്യ ചിത്രത്തില്‍ അഭിനയിച്ചതും പിന്നീട് സിനിമയിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ചതുമെല്ലാം കഥയുണ്ടാക്കാനുള്ള കാരണമായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ പല ബന്ധങ്ങളുമുണ്ടെന്നുള്ള ചര്‍ച്ചകളും പടച്ചുവിട്ടു. കേസിലെ പ്രതികളിലൊരാളായ മാര്‍ട്ടിനെ ദിലീപിന്റെ സഹോദരന്‍ അനൂപ് സ്വാധീനിച്ച് മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും പേര് കോടതിയില്‍ വിളിച്ച് പറയാന്‍ പറഞ്ഞതായി കത്തില്‍ പറയുന്നുണ്ട്.

എന്നെ സഹായിക്കുവാനാണെങ്കില്‍ അത് ചേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആവാമായിരുന്നില്ലേ. ചേട്ടന്റെ കാശ് ഞങ്ങള്‍ക്ക് വേണ്ട. മാര്‍ട്ടിന്‍ പറഞ്ഞത് പോലെ ഞാന്‍ പറയില്ല. അനൂപ് ബാബു സാറിനെ കണ്ടതും ബാബു സാര്‍ മാര്‍ട്ടിനോട് മഞ്ജുവിനെയും ശ്രീകുമാറിനെയും ഈ കേസിലേക്ക് ഏതെങ്കിലും തരത്തില്‍ കോടതിയില്‍ വിളിച്ച് പറഞ്ഞ് ഉള്‍പ്പെടുത്താന്‍ പറഞ്ഞതും മാര്‍ട്ടിന്‍ കോടതിയില്‍ എഴുതിക്കൊടുത്തതും ഞാന്‍ അറിഞ്ഞു. മാര്‍ട്ടിന് കാശ് കൊടുത്ത് ഇല്ലാത്ത കാര്യം കോടതിയില്‍ പറയിപ്പിച്ചത് കൊണ്ട് എന്തെങ്കിലും നേടിയോ. ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി. എല്ലാം നേടി പവറും പദവികളും കിട്ടിയപ്പോള്‍ മഞ്ജുവിനോട് ചെയ്തത് ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു,’ കത്തില്‍ പറയുന്നു.

മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം.

അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും,. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും’. എന്നുമാണ് പള്‍സര്‍ സുനിയുടെ കത്തിലെ പരാമര്‍ശം.

സുനി ജയിലില്‍ ഭയത്തോടെയാണ് കഴിയുന്നതെന്നാണ് അമ്മ പറഞ്ഞത്. തന്നെ കൊലപ്പെടുത്തുമോ എന്ന് മകന്‍ ഭയക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. കോടതിയില്‍ വെച്ച് കണ്ടപ്പോള്‍ ഇക്കാര്യം പലവട്ടം പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും, എപ്പോള്‍ വേണമെങ്കില്‍ വകവരുത്താമെന്ന് മകന്‍ ഭയപ്പെട്ടതായും അമ്മ പറയുന്നു. ജയിലില്‍ തന്റെ കൂട്ടുപ്രതി വിജീഷ് ആത്മഹത്യക്ക് ശ്രമിച്ച വിവരവും മകന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറയുന്നു.കഴിഞ്ഞ ദിവസം ഒരു ഞായറാഴ്ച്ച അവന്റെ കൂടെ കേസില്‍പ്പെട്ട് കിടക്കുന്ന പ്രതി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പറഞ്ഞത്. തലയ്ക്കും കൈക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് അന്ന് മകന്‍ തന്നോട് പറഞ്ഞതെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞിട്ടുണ്ട്.

നടിയെ ആക്രമിച്ച സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചന ഉണ്ടന്നാണ് സുനിയുടെ അമ്മ പറയുന്നത്. 2015 മുതല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ദിലീപിന് ഒപ്പം പലരും പങ്കാളിയായിട്ടുണ്ട്. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗ്ദാനം ചെയ്്തിട്ടുണ്ട്. ഒളിവില്‍ കഴിയുമ്പോള്‍ സുനിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറയുന്നുണ്ട്. അതേസമയം ദിലീപിന് പിന്നിലുള്ള ഉന്നതനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബാലചന്ദ്രകുമാറും റപങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരം ഭാഷാ ശൈലിയാണ് ഇയാള്‍ പിന്തുടരുന്നതെന്നും, രണ്ട് പേരെയാണ് സംശയമുള്ളതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

അതേസമയം, ബാലചന്ദ്രകുമാറിന്റെയും പള്‍സര്‍ സുനിയുടെ അമ്മയുടെയും രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ബാലചന്ദ്രകുമാറിന് ഇതിനോടകം സമന്‍സ് അയച്ചിട്ടുണ്ട്. ഈ മാസം 12ന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കും. രഹസ്യമൊഴി എടുക്കാന്‍ എറണാകുളം സിജെഎം കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week