കൊച്ചി:മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് കാവ്യാ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി നിരവധി മലയാളം സിനിമകളിലും, തമിഴ് സിനിമകളിലും തിളങ്ങിയിരുന്നു. ആദ്യ സിനിമയിലെ നായകനെ തന്നെ കാവ്യ ജീവിതത്തിലും നായകനാക്കിയത് 2016 നവംബർ 25ന് ആയിരുന്നു
വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുകയിരുന്നു നടി കുടുംബജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നായിരുന്നു കാവ്യ പറഞ്ഞത്. മകളായ മഹാലക്ഷ്മിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. പൊതുപരിപാടികളിലെല്ലാം ദിലീപിനൊപ്പമായി കാവ്യയും എത്താറുണ്ട്. ഇപ്പോഴിതാ ദിലീപും കാവ്യയും ഒന്നിച്ചുള്ളൊരു ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
കട്ടത്താടി ലുക്കിലുള്ള ദിലീപിനെയാണ് ചിത്രത്തില്‍ കാണുന്നത്. വോയ്‌സ് ഓഫ് സത്യനാഥന് വേണ്ടിയാണോ ഈ ലുക്കെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. ജിമിക്കിയിട്ട് ചിരിച്ച മുഖത്തോടെയായാണ് കാവ്യയും പോസ് ചെയ്തത്. നാളുകള്‍ക്ക് ശേഷമായാണ് കാവ്യയെ ഇത്രയും സന്തോഷത്തില്‍ കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്റെ ഫോട്ടോകള്‍ പുറത്ത് വരുന്നത് വളരെ അപൂര്‍വ്വാണ്. വിവാഹത്തിന് മുമ്പ് കാവ്യ തന്റെ ഫോട്ടോകള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം കാവ്യ ഫേസ്ബുക്കിന്റെ പരിസരത്തേ വരാത്തതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരത്തില്‍ കാവ്യയുടെ ഫോട്ടോകള്‍ പുറത്ത് വരാറുള്ളൂ. ലക്ഷ്യയ്ക്ക് വേണ്ടി നടത്തുന്ന ഫോട്ടോഷൂട്ടിന്റെ ഫോട്ടോകള്‍ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വരാറുണ്ട്. കാവ്യ ഇപ്പോഴും ലക്ഷ്യ വിജയകരമായി നടത്തി വരികയാണ്.
അതേസമയം വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോൾ താരം വീണ്ടും അഭിനയത്തിൽ ചുവടുവയ്ക്കാൻ തയ്യാറെടുക്കുകയാണെന്നുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, ദിലീപും മകൾ മഹാലക്ഷ്മിയുമായുള്ള പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മെലിഞ്ഞ് സുന്ദരിയായി മോഡേൺ ലുക്കിലാണ് കാവ്യ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഈ പുത്തൻ മേക്കോവർ സിനിമയിലേയ്ക്കുള്ള റീ എൻട്രി ആണെന്നുള്ള സൂചനകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
ഹുഡിയിട്ട് കാവ്യയുടെയും ദിലീപിന്റെയും കൈപിടിച്ച് എത്തിയ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഒരു ആരാധിക പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. നടൻ ദിലീപിനും മകൾക്കും ഒപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയായിരുന്നു കാവ്യ ഇതുവരെ. സിനിമയിൽ ദിലീപുമായുള്ള കെമിസ്ട്രി ആരാധകർ ഏറെ സ്വീകരിച്ചിരുന്നു. ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇരുവർക്കുമെതിരെ കിംവദന്തികള്‍ പ്രചരിക്കാനും തുടങ്ങിയിരുന്നു. ആദ്യ വിവാഹ മോചനത്തിന് ശേഷമാണ് കാവ്യ മാധവന്‍ ദിലീപിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ ദിലീപും കാവ്യയും സജീവമായിരുന്നില്ല. മകൾ ജനിച്ച ശേഷമുള്ള ചിത്രങ്ങളും, ചടങ്ങുകളിൽ പങ്കെടുക്കുന്ന ചിത്രങ്ങളും താരങ്ങളുടെ ഫാൻസ് പേജിലൂടെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിലീപ് മഞ്ജു ബന്ധത്തിൽ ജനിച്ച മൂത്ത മകൾ മീനാക്ഷിയ്ക്കും ആരാധകർ ഏറെയാണ്.
ഒക്ടോബർ 19ന് മഹാലക്ഷ്മിയുടെ നാലാം പിറന്നാൾ ആഘോഷിക്കുന്നതിനായുള്ള ഒരുക്കങ്ങൾ താരങ്ങൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. 2018 ഒക്ടോബർ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു.
ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാട്ടിയാണ് വിചാരണ കോടതി ഈ ആവശ്യം തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ നാലിനാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, കേസുമായി ബന്ധപ്പെട്ട പല ഡിജിറ്റൽ തെളിവുകളും നശിപ്പിക്കാൻ ശ്രമിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന മറ്റൊരു കേസിൽ പ്രതിയുമായി. ഇക്കാര്യങ്ങൾ ഉയർത്തിയായിരുന്നു ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത വധഗൂഢാലോചന കേസിന്‍റെ ചുവട് പിടിച്ചായിരുന്നു പ്രോസിക്യൂഷൻ വാദങ്ങൾ.
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി, ജഡ്ജ് ഹണി എം.വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം.വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി എം.വർഗീസ് തന്നെയാകും. തുടർ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.