Home-bannerKeralaNews
നടി ആക്രമിയ്ക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന് നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ചേസിൽ നടി ആക്രമിയ്ക്കപ്പെടുന്ന ദൃശ്യങ്ങൾ ദിലീപിന് നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ദിലീപിന്റെ വിചാരണയ്ക്കേർപ്പെടുത്തിയ സ്റ്റേയും കോടതി നീക്കി. കേസ് ആവശ്യങ്ങൾക്ക് ദൃശ്യങ്ങൾ കാണാൻ നടന് അനുമതിയുണ്ട്. നടിയുടെ സ്വകാര്യത മാനിച്ചാണ് ദൃശ്യങ്ങൾ നൽകാതിരിയ്ക്കുന്നതെന്ന് സുപ്രീം കോടതി.
ദൃശ്യങ്ങൾ കേസിലെ പ്രധാന രേഖയായതിനാൽ അത് ലഭിക്കാൻ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. മെമ്മറി കാർഡ് രേഖയാണോ താെണ്ടി മുതലാണോ എന്ന തർക്കത്തിലും കാേടതി തീർപ്പുണ്ടാക്കി. മറ്റു രേഖകൾ എന്ന തരത്തിലാവും ദൃശ്യങ്ങൾ പരിഗണിയ്ക്കുക.
ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേഷ്വരി എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പറഞ്ഞത്.ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാറും നടിയും കോടതിയില്‍ എതിര്‍ത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News