KeralaNewsRECENT POSTSTop Stories

അടിച്ച് പൂസായാലും ഇനി സുരക്ഷിതമായി വീട്ടിലെത്താം! ‘കുടിയന്മാ’രെ വീട്ടിലെത്തിക്കാന്‍ പുതിയ പദ്ധതിയുമായി അര്‍ക്കേഡിയ

കോട്ടയം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും പോലീസിന്റെ ‘ഊത്ത്’ പരിപാടിയില്‍പ്പെട്ട് കുടിയന്മാരുടെ കീശ കലായാകാതിരിക്കാനും പുതിയ സംരംഭവുമായി കോട്ടയത്തെ പ്രമുഖ ബാറുടമ. നഗരത്തിലെ പ്രമുഖ ബാറുകളിലൊന്നായ അര്‍ക്കേഡിയയാണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

മദ്യപന്മാരെ കൃത്യമായി വീട്ടിലെത്തിക്കാന്‍ ഡയല്‍ എ ഡ്രൈവ് എന്ന സ്ഥാപനവുമായി സഹകരിച്ച് ‘ഡാഡ്’ എന്ന പേരിലാണ് അര്‍ക്കേഡിയ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഡാഡിനെ വിളിക്കൂ എന്ന ഹാഷ് ടാഗോടെയാണ് പുതിയ പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. ഡയല്‍ എ ഡ്രൈവര്‍ ബാര്‍ ടു ഹോം സര്‍വ്വീസ് എന്നാണ് ക്യാമ്പയ്‌നിന്റെ പേര്. മദ്യപിച്ചയാളെ അപകടത്തില്‍പ്പെടാതെ പോലീസ് പിടിക്കാതെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. ഇന്നുമുതല്‍ പദ്ധതി ആരംഭിക്കാനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker