തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി. വെള്ളിയാഴ്ച ചേരാനിരിക്കുന്ന യോഗത്തില്‍ എസ്.പിമാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. പോലീസിനുനേരെ തുടര്‍ച്ചയായി കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
നീതി ഉറപ്പാക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടാകരുതെന്ന് പിങ്ക് പൊലീസ് കേസുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ കോടതി സൂചിപ്പിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ പേരടക്കം എടുത്തുപറഞ്ഞ് വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.
എസ്പിമാര്, എഡിജിപിമാര്‍, ഡിഐജി, ഐജിമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് പൊലീസ് മേധാവിയുടെ നിര്‍ദേശം. സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ ഏത് തരത്തിലുള്ള പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നത് സംബന്ധിച്ച് നേരത്തെ പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയെങ്കിലും അതും ലംഘിക്കപ്പെടുന്ന സാഹചര്യവും സംസ്ഥാനത്തുണ്ടായി. മോന്സണ് കേസിലും മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും പൊലീസിന്റെ പേര് പറഞ്ഞ കോടതി വിമര്‍ശിച്ചിരുന്നു.