രജനീകാന്തിനെ പോലെ പേടിയുള്ള ഒരാള്‍ക്ക് രാഷ്ട്രീയം പറ്റില്ലെന്ന് നടന്‍ ദേവന്‍
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവും പാര്‍ട്ടി പ്രഖ്യാപനവും സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അതിനിടയില്‍ രജനീകാന്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നടന്‍ ദേവന്‍ മുന്‍പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
രജനീകാന്തിന് രാഷ്ട്രീയം പറ്റില്ലെന്നാണ് ദേവന്‍ പറഞ്ഞിട്ടുള്ളത്. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും ദേവന്‍ പറഞ്ഞിരുന്നു. വളരെയധികം പേടിയുള്ള വ്യക്തിയാണ് രജനീകാന്തെന്നും പേടിയുള്ള ഒരാള്‍ക്ക് ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കഴിയില്ലെന്നും അഭിമുഖത്തില്‍ ദേവന്‍ പറയുന്നു.
‘രജനീകാന്ത് അസാദ്ധ്യ താരമാണ്. പക്ഷേ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് ശോഭിക്കാന്‍ സാധിക്കില്ല. പത്തു പന്ത്രണ്ട് വര്‍ഷം മുമ്പ് തമിഴ് മാധ്യമങ്ങളോട് ഞാന്‍ പറഞ്ഞത് രജനീസര്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നാണ്. ഇപ്പോഴും അങ്ങനെ തന്നെ പറയുന്നു’, ദേവന്‍ പറഞ്ഞു.