FootballNewsSports

‘ക്രിസ്… ക്രിസ് ഐ ലവ്.യൂ,ഇരട്ടഗോളില്‍ മനംകവര്‍ന്ന് ലുക്കാക്കു, ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ പിൻവാങ്ങിയ മത്സരത്തിൽ ഡെൻമാർക്കിന് പരാജയം,റഷ്യയെ തകർത്ത് ബെൽജിയം

കോപന്‍ഹേഗന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ ഫിന്‍ലന്‍ഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിന്‍ലന്‍ഡിന്റെ ജയം. ജോയല്‍ പൊഹന്‍പാലോയാണ് ഫിന്‍ലന്‍ഡിന്റെ ഗോള്‍ നേടിയത്. ഡെന്‍മാര്‍ക്കിന് എല്ലാംകൊണ്ടും നിരാശ മാത്രം സമ്മാനിച്ച ദിവസമായിരുന്നു ഇന്ന്. സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മത്സരമായിരുന്നിത്.

15 മിനിറ്റ് നേരത്തെ ശുശ്രൂഷ നല്‍കിയ ശേഷം താരത്തെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എറിക്‌സണിന്റെ നില മെച്ചപ്പെട്ടുവെന്ന് അറിഞ്ഞതോടെ ഇരുടീമിലേയും താരങ്ങള്‍ മത്സരം പുനഃരാരംഭിക്കാന്‍ സമ്മതം മൂളുകയായിരുന്നു. ആദ്യ പകുതിയിലെ മൂന്ന് മിനിറ്റു രണ്ടാം പകുതിയുമാണ് കളിച്ചത്.

ആക്രമിച്ച കളിച്ചിരുന്നു ഡെന്‍മാര്‍ക്കിനെയല്ല പിന്നീട് കണ്ടത്. എറിക്‌സണിന്റെ അഭാവത്തില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് ഡെന്‍മാര്‍ക്ക് താരങ്ങള്‍ കളിച്ചത്. 59-ാം മിനിറ്റില്‍ ഫിന്‍ലന്‍ഡ് ഗോളും നേടി. ജെറെ ഉറോനന്റെ ക്രോസില്‍ തലവച്ചാണ് പൊഹന്‍പാലോ വല കുലുക്കിയത്. ഗോള്‍കീപ്പര്‍ കാസ്പര്‍ ഷിമൈക്കളിന്റെ പിഴവിന്റെ കൂടി ഫലമായിരുന്നു ഗോള്‍.

74-ാം മറുപടി ഗോളിന് ഡെന്‍മാര്‍ക്കിന് അവസരം ലഭിച്ചു. യൂസുഫ് പോള്‍സണെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി പിയറെ എമിലെ ഹോയ്ബര്‍ഗിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോള്‍ കീപ്പര്‍ ലൂകാസ് ഹ്രഡസ്‌കി രക്ഷപ്പെടുത്തുകയായിരുന്നു.

ഫിന്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളം വലിയ മാനമുണ്ട് ജയത്തിന്. അവരുടെ ആദ്യ യൂറോകപ്പ് മത്സരമാണിത്. ഒരു പ്രധാന ടൂര്‍ണമെന്റില്‍ അവര്‍ സ്വന്തമാക്കുന്ന ആദ്യജയവും.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ റഷ്യക്കെതിരായ മത്സരത്തില്‍ ബെല്‍ജിയത്തിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെല്‍ജിയം ജയം സ്വന്തമാക്കിയത്. റൊമേലു ലുകാകു ഇരട്ട ഗോളും തോമസ് മുനിയര്‍ ഒരു ഗോളുമാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബെല്‍ജിയം ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്.

മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ ബെല്‍ജിയം മൂന്നിലെത്തി. റഷ്യന്‍ പ്രതിരോധത്തിലുണ്ടായ പിഴവാണ് ലുകാകുവിന്റെ ഗോളില്‍ കലാശിച്ചത്. ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനെ കുഴഞ്ഞുവീണ ക്രിസ്റ്റ്യന്‍ എറിക്‌സണാണ് ലുകാകു ഗോള്‍ സമര്‍പ്പിച്ചത്. സീരി എ ഇന്റര്‍ മിലാന്റെ താരങ്ങാണ് ഇരുവരും. ഗോള്‍ നേടിയ ശേഷം ക്യാമറയുടെ മുന്നില്‍വന്ന ലുകാകു ‘ക്രിസ്… ക്രിസ്… ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു.’ എന്ന് പറയുകയായിരുന്നു.

34-ാം മിനിറ്റിലായിരുന്നു പകരക്കാനായി ഇറങ്ങിയ മുനിയറിന്റെ ഗോള്‍. പരിക്കേറ്റ തിമോത്തി കസ്റ്റാഗ്നെയ്ക്ക് പകരമാണ് മ്യൂനിര്‍ ഇറങ്ങിയത്. തൊര്‍ഗന്‍ ഹസാര്‍ഡിന്റെ ക്രോസ് റഷ്യന്‍ ഗോള്‍ കീപ്പര്‍ തട്ടിയൊഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പന്തെത്തിയത് മുനിയറിന്റെ കാലിലേക്ക്. അനായായം താരം വല കുലുക്കി.

88-ാം മിനിറ്റില്‍ ലുകാകു ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണ മുനിയര്‍ ഗോളിന് വഴിയൊരുക്കുകയായിന്നു. മുനിയര്‍ നീട്ടികൊടുത്ത ത്രൂ ബാള്‍ ലുകാകു ലക്ഷത്തിലെത്തിച്ചു.

യൂറോയില്‍ ഇന്ന് ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ട് ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ നേരിടും. 9.30ന് ഓസ്ട്രിയ, നോര്‍ത്ത് മാസിഡോണിയയുമായി മത്സരിക്കും. 12.30ന് നെതര്‍ലന്‍ഡ്്- ഉക്രയ്ന്‍ മത്സരവുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button