25.4 C
Kottayam
Sunday, May 19, 2024

അടിവസ്ത്രങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞു; ജോക്കിക്കും രക്ഷയില്ലെന്ന് ഇന്ത്യയിലെ നിർമ്മാതാക്കൾ,കാരണമിതാണ്‌

Must read

മുംബൈ: ഇന്ത്യയിൽ ജോക്കി, സ്പീഡോ എന്നീ ബ്രാൻഡുകൾക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന പേജ് ഇൻഡസ്ട്രീസ് നഷ്ടം റിപ്പോർട്ട് ചെയ്തു. ത്രൈമാസ 60 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ ബെംഗളൂരു ആസ്ഥാനമായുള്ള പേജ് ഇൻഡസ്ട്രീസ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 

വിലക്കയറ്റം ഉപഭോക്താക്കളെ കാര്യമായിത്തന്നെ ബാധിച്ചതിനാൽ അടിവസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഡിമാൻഡ് കുത്തനെ കുറഞ്ഞു. ഒപ്പം ചെലവുകൾ ഉയർന്നതും തിരിച്ചടിയായി. 

കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,111.1 കോടി രൂപയായിരുന്നു. ഈ പാദത്തിൽ വരുമാനം 12.8 ശതമാനം ഇടിഞ്ഞ് 969.1 കോടി രൂപയായി. ജനുവരി-മാർച്ച് കാലയളവിലെ അറ്റാദായം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 190.5 കോടി രൂപയിൽ നിന്ന് 58 ശതമാനം ഇടിഞ്ഞ് 78.4 കോടി രൂപയായി. 

ഉപഭോഗത്തിൽ കുറവുണ്ടായിട്ടും മൊത്തത്തിലുള്ള വളർച്ചയിൽ സന്തോഷമുണ്ടെന്ന് മാനേജ്‌മെന്റ് പറഞ്ഞു. കമ്പനിയുടെ ജനപ്രിയ ഉൽപ്പന്നങ്ങള്‍ ഇന്നർവെയർ. ലോങ്ങ് വെയർ, സോക്സുകൾ, നീന്തൽ വസ്ത്രങ്ങൾ എന്നിവയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week