തുടര്‍ച്ചയായ മൂന്നാംവട്ടവും ഭരണമുറപ്പിച്ച് ആം ആദ്മി; ഹാട്രിക് മുഖ്യമന്ത്രി പദത്തില്‍ കെജ്‌രിവാള്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാംവട്ടവും ഡല്‍ഹിയില്‍ ഭരണമുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി. വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ എഎപി 56 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ സീറ്റ് കുറവാണെങ്കിലും വിജയത്തിന്റെ മാറ്റ് ഒട്ടും കുറയുന്നില്ല.
അതേസമയം, ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നിലമെച്ചപ്പെടുത്തി. 14 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും മൂന്നു സീറ്റാണ് ബിജെപിക്കു ലഭിച്ചത്. കോണ്‍ഗ്രസിന് സീറ്റ് ഒന്നും ലഭിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് സീറ്റ് നേടാന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളും എഎപി വിജയം പ്രവചിച്ചിരുന്നു. 48 മുതല്‍ 68 വരെ സീറ്റുകള്‍ എഎപിക്കും രണ്ടു മുതല്‍ 15 വരെ സീറ്റുകള്‍ ബിജെപിക്കും എക്സിറ്റ് പോള്‍ പ്രവചിച്ചു. ഇത് യാഥാര്‍ഥ്യമാകുന്ന തരത്തിലാണ് ഫലങ്ങള്‍ പുറത്തുവരുന്നത്.