പ്രാദേശിക അവധികള്‍ ഉള്‍പ്പെടെ ഡിസംബറില്‍ 14 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി ലഭിക്കുക. ഞായറാഴ്ചകള്‍, രണ്ടും നാലും ശനിയാഴ്ചകള്‍, ക്രിസ്മസ് (ഡിസംബര്‍ 25) എന്നീ ദിനങ്ങളില്‍ മാത്രമാണ് കേരളത്തില്‍ അവധിയുണ്ടാവുക. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധികള്‍ ഉള്‍പ്പെടെയുള്ള ഡിസംബറിലെ ആകെ ബാങ്ക് അവധികളുടെ ലിസ്റ്റുകള്‍ ചുവടെ നല്‍കുന്നു.
ഡിസംബര്‍ മൂന്ന് (കനദാസ ജയന്തി, സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ പെരുന്നാള്‍), ഡിസംബര്‍ 6 (ഞായര്‍), ഡിസംബര്‍ 12 (രണ്ടാം ശനിയാഴ്ച), ഡിസംബര്‍ 13 (ഞായര്‍), ഡിസംബര്‍ 17, ഡിസംബര്‍ 18 (ലോസൂംഗ്/നാംസൂഗ്-സിക്കിമിലെ പ്രാദേശിക അവധികള്‍), ഡിസംബര്‍ 19 (ഗോവ ലിബറേഷന്‍ ദിനം), ഡിസംബര്‍ 20 (ഞായര്‍), ഡിസംബര്‍ 24, 25, 26 (ക്രിസ്മസ് അവധി ദിനങ്ങള്‍), ഡിസംബര്‍ 27 (ഞായര്‍), ഡിസംബര്‍ 30 (യു കിയാങ് നംഗ്ബ-നോര്‍ത്ത് ഈസ്റ്റിലെ പ്രാദേശിക അവധി).
&