Home-bannerKeralaNewsRECENT POSTS
ആറാട്ടുകടവില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു
പെരിഞ്ഞനം: തൃശൂര്‍ പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാട്ടൂര്‍ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ മകന്‍ ഡെല്‍വിന്‍(13), പീറ്ററിന്റെ മകന്‍ ആല്‍സണ്‍(14) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെ ആയിരുന്നു സംഭവം. ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒരാളെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News