കോട്ടയം മെഡിക്കല്‍ കോളേജില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കാന്‍സര്‍ വാര്‍ഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കാന്‍സര്‍ വാര്‍ഡിന് സമീപം മാലിന്യങ്ങള്‍ തള്ളുന്ന കുറ്റിക്കാടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യം തള്ളാനെത്തിയ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിക്കുകയായിരിന്നു.
തുടര്‍ന്ന് സെക്യൂരിറ്റി ജീനക്കാരനാണ് ഗാന്ധിനഗര്‍ പോലീസില്‍ വിവരം അറിയിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് കോട്ടജില്ലാ പോലീസ് മേധാവി പി.എസ് സാബു പറഞ്ഞു. ഡി.വൈ.എസ്.പി ആര്‍. ശ്രീകുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പാര്‍ത്ഥസാരഥി പിള്ള, ഗാന്ധിനഗര്‍ എസ്.എസ്.ഒ അനൂപ്‌ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മൊബൈല്‍ ഫോറന്‍സിക് വിഭാഗവും പരിശോധനയ്ക്കായി സ്ഥലത്ത് എത്തിയിട്ടുണ്ട്.