ജാര്‍ഖണ്ഡ്: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി ജാര്‍ഖണ്ഡില്‍ പിടിയില്‍. ഇരുപത്തിനാല് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന അബ്ദുള്‍ മജീദ് കുട്ടിയാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ തീവ്രവാദ വിരുദ്ധ സേനയാണ് പിടികൂടിയത്.
ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. 1997 ലെ റിപ്പബ്ലിക് ദിനത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്താന്‍ പാക് ഏജന്‍സിയുടെ താത്പര്യ പ്രകാരം ദാവൂദ് ഇബ്രാഹിം സ്ഫോടന വസ്തുക്കള്‍ അയച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുള്‍ മജീദിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News