NationalNews

ഐഎഎസ് ദമ്പതികളുടെ മകൾ പത്താംനിലയിൽനിന്ന് ചാടി മരിച്ചു

മുംബൈ: ഐഎഎസ് ദമ്പതികളുടെ മകൾ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ നിയമ വിദ്യാർഥിനിയായ ലിപി രസ്തോഗിയാണ് (27) മരിച്ചത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് പുലർച്ചെയാണ് ലിപി താഴേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് ആർക്കും പങ്കില്ലെന്നാണ് കുറിപ്പിലുള്ളത്. 

നിയമവിദ്യാർഥിയായ ലിപി, പരീക്ഷാഫലത്തെക്കുറിച്ച് ആശങ്കയിലായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ലിപിയുടെ പിതാവ് വികാസ് റസ്തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഭാര്യ രാധിക രസ്തോഗി ആഭ്യന്തരവകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button