ചെന്നൈ: പ്രശസ്ത നൃത്ത സംവിധായകന് കൂള്‍ ജയന്ത് അന്തരിച്ചു. 52 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം.ജയരാജ് എന്നാണ് യഥാര്‍ഥ പേര്.
പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്റായിട്ടാണ് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. 1996ല്‍ പുറത്തിറങ്ങിയ കാതല്‍ദേശം ആണ് ആദ്യ സിനിമ. എ.ആര്. റഹ്മാന് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ വമ്ബന്‍ ഹിറ്റായി. ചിത്രത്തിലെ ‘മുസ്തഫ’, ‘കല്ലൂരി സാലൈ’ എന്നീ ഗാനങ്ങള്‍ കൂള്‍ ജയന്തിനും പ്രശസ്തി നേടിക്കൊടുത്തു.
തമിഴും മലയാളവുമടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങള്‍ക്ക് ചുവടുകള്‍ ഒരുക്കി. ‘കോഴി രാജ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കാല്‍വെച്ചു. സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.
#RIPCoolJeyanth
ஆழ்ந்த இரங்கல்…
ஒரு நல்ல நடன கலைஞன்.. சிறுவயதில் அவர் மரணம் ஏற்புடையதல்ல.. அவரின் பிரிவில் துயரில் வாடும் குடும்பத்தாருக்கு ஆறுதல்கள்… https://t.co/jK8ihOn49i— Cheran (@directorcheran) November 10, 2021
Omg… 😔 Prayers 🙏
Very sad to hear the demise of choreographer Cool Jayanth.
I remember your hard work and talent poured to ' kalloori salai ' song of my movie #Kadhaldesam when I introduced you to industry..
My heartfelt condolences…#Ripcooljayanth pic.twitter.com/Z325LpoRV7— K.T.Kunjumon (@KT_Kunjumon) November 10, 2021