KeralaNewsRECENT POSTS
നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി ദമാം വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു
ദമാം: നാട്ടിലേക്ക് മടങ്ങുന്നതിനിടെ ദമാം വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തില്‍ കേളോത്ത് ഖാലിദ്(70)ആണ് മരിച്ചത്. ഇന്ന്(വെള്ളി) പുലര്‍ച്ചെ നാട്ടില്‍ പോകുവാനായി ദമാം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയായ ശേഷം സീറ്റില്‍ ഇരിക്കുന്നതിനിടെ ഖാലിദ് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News