തൃശൂര്‍: തൃശൂര്‍ കൊടകര കോടാലിയില്‍ ഗ്യാസ് സ്റ്റൗ സര്‍വീസ് സ്ഥാപനത്തില്‍ വന്‍ സ്ഫോടനം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നതിനെത്തുടര്‍ന്ന് കട കത്തിനശിച്ചു. സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുണ്ട്. ജീവനക്കാര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല.
ഗ്യാസ് അടുപ്പുകള്‍ വില്‍ക്കുകയും സര്‍വീസ് ചെയ്യുകയും ചെയ്യുന്ന കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. എട്ടു ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. ഇതില്‍ നാലെണ്ണമാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തെത്തുടര്‍ന്ന് കട പൂര്‍ണമായി നശിച്ചു.സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നും പുതുക്കാടു നിന്നുമുള്ള ഫയര്‍ഫോഴ്സ് സംഘമെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചതിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News