EntertainmentKeralaNews

കണ്ടിട്ട് പൊട്ടന്റെ ലുക്ക്, പണച്ചാക്ക് തന്നെ, ഏതാ ഈ ബംഗാളി? മീര നന്ദന്റെ വരന് അവഹേളനം

കൊച്ചി:നടി മീര നന്ദന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. ശ്രീജുവാണ് താരത്തിന്റെ വരന്‍. ഇന്നലെയായിരുന്നു താരം തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടതും താന്‍ വിവാഹം കഴിക്കാന്‍ പോവുകായണെന്നും അറിയിച്ചത്. പിന്നാലെ സിനിമാ ലോകത്തും നിന്നും ആരാധകരില്‍ നിന്നുമെല്ലാം നിരവധി പേരാണ് ആശംസകളുമായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മീര നന്ദന്റെ വിവാഹം.

താരത്തിന് ആശംസകളുമായാണ് സോഷ്യല്‍ മീഡിയയെത്തുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ താരത്തിനും ഭാവി വരനുമെതിരെ മോശം ഭാഷയിലുള്ള പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ്. താരത്തിന്റെ വിവാഹ ചിത്രങ്ങളുടെ കമന്റ് ബോക്‌സില്‍ ശ്രീജുവിനേയും മീരയേയും അപമാനിക്കുന്ന ധാരാളം കമന്റുകളാണ് നിമിഷ നേരം കൊണ്ട് തലപൊക്കിയിരിക്കുന്നത്.

Meera Nandan

”ഇയാളെ കണ്ടിട്ടു ഒരു പൊട്ടന്റെ ലുക്ക് ഉണ്ട്.. ഇവളുമാര്‍ ഒക്കെ എന്താ ഇങ്ങനെ ഈ ഒരു കാര്യത്തില്‍ മാത്രം എപ്പോഴും തെറ്റായ തീരുമാനം തന്നെ എടുക്കുന്നത്. അമലപോള്‍. മീരാജാസ്മിന്‍…ഇപ്പോ ഇവളും. വലിയ ഡയലോഗ് ഒക്കെ അടിച്ച അവസാനം ഇതുപോലെ ഒരേ കുഴില്‍ പോയി ചാടും” എന്നായിരുന്നു ഒരു കമന്റ്.

എനിക്കുറപ്പാണ് അവനൊരു പണക്കാരനാണ്, പണച്ചാക്കാണെന്ന് തോന്നുന്നു, കണ്ടിട്ട് മിസ്റ്റര്‍ ബീനിനെ പോലെയുണ്ട്, ഏതാണ് ഈ ബംഗാളി, കണ്ടിട്ട് എവിടെയോ ശുപ്പാണ്ടിയുടെ കട്ടുണ്ട്, പണമാണ് ബിഗിലേ മുഖ്യം, അല്ലേലും കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരുടെ ചെക്കന്മാരെല്ലാം തനി ഊള ലുക്ക് ആയിരിക്കും എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

എന്നാല്‍ ഈ പരിഹാസങ്ങള്‍ക്കിടയിലും ധാരാളം പേര്‍ മീരയ്ക്കും ശ്രീജുവിനും പിന്തുണയുമായി എത്തുന്നത്. സമൂഹം എത്ര മാറി ന്ന് പറയണതൊക്കെ വെറുതെയാ. 2 പേര് അവരുടെ സന്തോഷം പങ്കു വക്കുമ്പോള്‍ കുറ്റം കണ്ടുപിടിക്കാണല്ലോ എല്ലാവരും. കമന്റുകള്‍ ഒക്കെ കാണുമ്പോള്‍ അവര്‍ക്കിണ്ടാവണ വിഷമം ആരേലും ആലോചിക്കുന്നുണ്ടോ? എന്നായിരുന്നു ഒരാളുടെ പ്രതികരണം.

എനിക്ക് ഈ ഫോട്ടോ കണ്ടപ്പോ ചിരിച്ച രണ്ട് മുഖങ്ങള്‍ മാത്രേ കാണാന്‍ പറ്റുന്നുള്ളു. അല്ലേലും മറ്റുള്ളവരുടെ ജീവിതത്തില്‍ കേറി ചൊറിയാന്‍ മലയാളിയെ കഴിഞ്ഞിട്ടേയുള്ളൂ. പ്രബുദ്ധ മലയാളീസ്.. കഷ്ടം തന്നെ ഈ കമന്റ്‌സ് ഇടുന്നവര്‍ ഒക്കെ ലോക സുന്ദരിയും സുന്ദരനും ആവും. പിന്നെ സൗന്ദര്യത്തില്‍ അല്ല കാര്യം നല്ല മനസ് ആണ് വേണ്ടത് എന്നിങ്ങനെയാണ് പിന്തുണയുമായി എത്തുന്നവരുടെ പ്രതികരണങ്ങള്‍.

Meera Nandan

തന്റെ വിവാഹത്തെക്കുറിച്ച് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീര നന്ദന്‍ മനസ് തുറക്കുന്നുണ്ട്. ‘അവസാനം അത് സംഭവിക്കുകയാണ്. ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു. വിവാഹം ഇപ്പോഴില്ല. എന്‍ഗേജ്മെന്റ് മാത്രമാണ് കഴിഞ്ഞത്. ഒരു വര്‍ഷം കഴിഞ്ഞേ വിവാഹമുള്ളൂ” എന്നാണ് മീര പറയുന്നത്. തന്റെ വിവാഹം എപ്പോഴാണെന്ന്് എന്നത് ഒരുപാട് പേര്‍ക്കുണ്ടായിരുന്ന ചോദ്യമായിരുന്നുവെന്നും അതിന് ഒരു ഉത്തരമായിരിക്കുകയാണെന്നും മീര പറയുന്നു.

ലണ്ടനില്‍ ജനിച്ചു വളര്‍ന്നയാളാണ് ശ്രീജു. ഇരുവരും മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് പരിചയപ്പെട്ടത്. ശ്രീജുവിന് തന്നെപ്പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്നാണ് മീര പറയുന്നത്. ശ്രീജു വളരെ ഈസി ഗോയിങ് ആണെന്നും എല്ലാത്തിനേയും കൂളായി എടുക്കുന്നയാളാണെന്നും മീര നന്ദന്‍ പറയുന്നുണ്ട്. വിവാഹ ശേഷവും താന്‍ ദുബായിലെ ആര്‍ജെ ജോലി തുടരുമെന്നും മീര പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button