EntertainmentKeralaNews
സൈബര്‍ ആക്രമണം,ആത്മഹത്യയ്ക്ക് ശ്രമിച്ച നടി വിജയലക്ഷ്മിയുടെ ആരോഗ്യനിലയിങ്ങനെ
ചെന്നൈ: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് വിഡിയോ സന്ദേശം പോസ്റ്റ് ചെയ്ത് ആത്മഹത്യയ്ക്കു ശ്രമിച്ച നടി വിജയലക്ഷ്മിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍. സംഭവത്തില്‍ മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.
നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍, നാടാര്‍ സമുദായ നേതാവായ ഹരി നാടാര്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ചാണ് വിജയലക്ഷ്മിയുടെ അവസാന വിഡിയോ. അതിനു പിന്നാലെ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച നിലയില്‍ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി സീമാന്‍ പീഡിപ്പിച്ചതായി നേരത്തെ വിജയലക്ഷ്മി ആരോപിച്ചിരുന്നു. ഇതോടെ നടിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായി. ദേവദൂതന്‍, പഞ്ചാബി ഹൗസ് തുടങ്ങിയ മലയാള സിനിമകളിലും വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News