KeralaNews

കസ്റ്റംസിനെതിരെ പ്രതിഷേധിച്ച് എൽഡിഎഫ്, വിരട്ടാൻ നോക്കണ്ടാന്ന് കസ്റ്റംസ് കമ്മീഷണർ

കൊച്ചി:കസ്റ്റംസിനെതിരായ എൽഡിഎഫ് പ്രതിഷേധങ്ങൾക്കെതിരെ പരസ്യ പ്രതികരണവുമായി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുമിത് കുമാറിന്റെ പ്രതികരണം. ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിക്ക് ശ്രമിക്കുകയാണെന്നും അത് വിലപ്പോവില്ലെന്നുമാണ് എഫ്ബി പോസ്റ്റ്. എൽഡിഎഫ് മാർച്ചിന്റെ പോസ്റ്ററിന്റെ ചിത്രത്തോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്വപ്നയുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ള കസ്റ്റംസ് നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് എൽഡിഎഫ് നീക്കം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള നിയമ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി. സ്വപ്നയുടെ മകളെ ഭീഷണിപ്പെടുത്തിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയതെന്ന്, എംഎ ബേബി ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button