FootballInternationalNewsSports

വസ്ത്രധാരണം ശരിയല്ല, ക്രൊയേഷ്യൻ ആരാധികക്ക് ഖത്തറിൽ വിമർശനം; പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് മറുപടി

ദോഹ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി ഇപ്പോൾ ശരിക്കും പുലിവാല് പിടിച്ച അവസ്ഥയിലാണ്. ക്രൊയേഷ്യയുടെ ആദ്യമത്സരത്തിൽ ഗ്യാലറിയിലുണ്ടായിരുന്ന ഇവാനയുടെ വസ്ത്രധാരണമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. 

https://www.instagram.com/p/ClUPiUzh3wo/?utm_source=ig_web_copy_link

ഖത്തറിന്റെ സംസ്കാരത്തിന് ചേരുന്നതല്ല ഇവാനയുടെ വസ്ത്രധാരണമെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ കൂടുതൽ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താണ് ഇവാന മറുപടി നൽകിയത്. ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെ വിമർശിച്ചും ഇവാന രംഗത്തെത്തി. തന്റെ സുഹൃത്തുക്കൾക്ക് ഹയാ കാർഡ് നിഷേധിച്ചതാണ് ഇവാനയെ ചൊടിപ്പിച്ചത്.

https://www.instagram.com/p/ClYz_oqv0nZ/?utm_source=ig_web_copy_link

2018 ലോകകപ്പിൽ രാജ്യത്തിന് പിന്തുണയുമായി മുൻ മിസ് ക്രൊയേഷ്യ റഷ്യയിലും സജീവമായിരുന്നു. റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ക്രൊയേഷ്യ. വിമർശനങ്ങൾ ഇവാനയുടെ മനസ് മാറ്റിയോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഞായറാഴ്ചാണ് ക്രൊയേഷ്യയുടെ അടുത്ത മത്സരം. കാനഡയാണ് എതിരാളി. 

https://www.instagram.com/reel/ClWR19jv3Tz/?utm_source=ig_web_copy_link
https://www.instagram.com/reel/ClZKc9bLZZR/?utm_source=ig_web_copy_link
https://www.instagram.com/p/Ck97FTSO8GZ/?utm_source=ig_web_copy_link

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button