ലക്ക്നൌ: ഉത്തര്‍ പ്രദേശ് മന്ത്രിയും, മുന്‍ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 73 കാരനായ ചേതന്‍ ചൗഹാന്‍. കഴിഞ്ഞ മാസം 12ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിച്ചിപ്പ ചൗഹാന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ്ഹരിയാനയിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.
വൈകുന്നരത്തോടെ നില കൂടുതല്‍ വഷളാവുകളും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മന്ത്രിമാരുടെ എണ്ണം രണ്ടായി, നേരത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി കമലറാണി വരുണും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
പന്ത്രണ്ട് വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ നാല്‍പത് ടെസ്റ്റുകള്‍ കളിച്ച താരമാണ് ചേതന്‍ ചൗഹാന്‍. ദില്ലിക്കും, മഹാരാഷ്ട്രക്കും വേണ്ടി രഞ്ജി ട്രോഫി ക്രിക്കറ്റിലും ചൗഹാന്‍ സാന്നിധ്യമറിയിച്ചു. ഉത്തര്‍പ്രദേശിലെ അംരോഹ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെക്കപ്പെട്ട ചൗഹാന്‍ നാഷണല്‍ ഫാഷന്‍ ടെക്നോളജി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കിഡ്മി ഉള്‍പ്പടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. കഴിഞ്ഞമാസം 12 നാണ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്.