CricketKeralaNewsSports

Sanju Samson |’ദൈവമേ… കണ്ണെടുക്കാന്‍ തോന്നുന്നില്ല’! സഞ്ജുവിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങള്‍

ഐപിഎല്‍ (IPL 2022) 15ആം സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) നേടിയിരിക്കുന്നത്. മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സംസണ്‍ (Sanju Samson) പുറത്തെടുത്ത പ്രകടനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ്.

27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മത്സരശേഷം മുന്‍ താരങ്ങളായ കൃഷ്ണമാചാരി ശ്രീകാന്ത്, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരെല്ലാം സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി.

ഇതില്‍ ശ്രീകാന്തിന്റെ വാക്കുകളാണ് ശ്രദ്ധേയമായത്. ‘ദൈവമേ, എന്തൊരു കഴിവാണ് അവന്. നിങ്ങളുടെ ബാറ്റിംഗില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനെ തോന്നുന്നില്ല.’- ശ്രീകാന്ത് ട്വിറ്ററില്‍ കുറിച്ചിട്ടു.

 

ഹര്‍ഭജനും സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി. ‘രാജസ്ഥാന്‍ റോയല്‍സിന്റെ ഗംഭീര പ്രകടനമാണ്. സഞ്ജുവിന്റെ പ്രകടനം എടുത്തു പറയേണ്ടിരിക്കുന്നു. യൂസ്വേന്ദ്ര ചഹല്‍ നന്നായി പന്തെറിയുകയും ചെയ്തു. എനിക്ക് അദ്ദേഹം തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.’- ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

ഹൈദരാബാദിനെ 61 റണ്‍സിനാണ് രാജസ്ഥാന്‍ തകര്‍ത്തത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനവും രാജസ്ഥന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായി ല്‍. 29 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഷിംറോണ്‍ ഹെട്‌മെയറും മത്സരത്തില്‍ തിളങ്ങി. 13 പന്തില്‍ മൂന്ന് സിക്‌സറും രണ്ടു ഫോറും സഹിതം 32 റണ്‍സാണ് താരം നേടിയത്.


ഹൈദരാബാദിനെ 61 റണ്‍സിനാണ് രാജസ്ഥാന്‍ തകര്‍ത്തത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനവും രാജസ്ഥന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായി ല്‍. 29 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഷിംറോണ്‍ ഹെട്‌മെയറും മത്സരത്തില്‍ തിളങ്ങി. 13 പന്തില്‍ മൂന്ന് സിക്‌സറും രണ്ടു ഫോറും സഹിതം 32 റണ്‍സാണ് താരം നേടിയത്.


ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ സഞ്ജു മറ്റൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സുകളെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. 110 സിക്സുകളാണ് നിലവില്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ രാജസ്ഥാന്‍ താരം ഷെയ്ന്‍ വാട്സണെയാണ് താരം മറികടന്നത്. 110 സിക്സുകള്‍ സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്.

പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായ ഹൈദരാബാദിന് പിന്നീടൊരു ഘട്ടത്തിലും മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ഹൈദരാബാദിന്റെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ നല്‍കിയ ക്യാച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ഗ്ലൗസില്‍ തട്ടിത്തെറിച്ചെങ്കിലും സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ദേവ്ദത്ത് പടിക്കല്‍ പറന്ന് കയ്യിലൊതുക്കി. രണ്ട് റണ്‍സായിരുന്നു വില്യംസണിന്റെ സംഭാവന. രാഹുല്‍ ത്രിപാഠിയെ(0) പൂജ്യനാക്കി മടക്കിയ പ്രസിദ്ധ് ഇരട്ട പ്രഹരമേല്‍പ്പിച്ചതിന് പിന്നാലെ നിക്കോളാസ് പുരാനെ(0) ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി ഹൈദരാബാദിന്റെ സമ്മര്‍ദം ഇരട്ടിയാക്കി.

പിന്നാലെ അഭിഷേക് ശര്‍മ(9), അബ്ദുള്‍ സമദ്(4), റൊമാരിയോ ഷെഫെര്‍ഡ്(18 പന്തില്‍ 24) എന്നിവരെ മടക്കി ചഹല്‍ രാജസ്ഥാന്‍ കുപ്പായത്തിലെ അരങ്ങേറ്റം ഗംഭീരമാക്കി. ഏയ്ഡന്‍ മാര്‍ക്രം അര്‍ധസെഞ്ചുറിയുമായി പൊരുതി നിന്നെങ്കിലും പിന്തുണക്കാന്‍ ആളില്ലാതായി. 37-5ലേക്കും 78-6ലേക്കും കൂപ്പുകുത്തിയ ഹൈദരാബാദിനെ മാര്‍ക്രത്തിന്റെയും സുന്ദറിന്റെയും പോരാട്ടമാണ് 100 കടത്തിയത്.

നേരത്തെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും (27 പന്തില്‍ 55) ദേവ്ദത്ത് പടിക്കലിന്റെയും (29 പന്തില്‍ 41) ബാറ്റിംഗ് മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഷിംറോണ്‍ ഹെട്മെയറും മത്സരത്തില്‍ തിളങ്ങി. 13 പന്തില്‍ മൂന്ന് സിക്സറും രണ്ടു ഫോറും സഹിതം 32 റണ്‍സാണ് താരം നേടിയത്. 27 പന്തില്‍ അഞ്ച് സിക്സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.സണ്‍റൈസേഴ്‌സിനുവേണ്ടി ഉമ്രാന്‍ മാലിക്കും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വറും റൊമാരിയോ ഷെഫെര്‍ഡും ഓരോ വിക്കറ്റ് സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button