കേന്ദ്രസര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തി കൂട്ട ഒഴിവാക്കല്‍ നടത്തും; മുന്നറിയിപ്പുമായി സി.പി.എം
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ വോട്ടര്‍ പട്ടികയിലും തിരിമറി നടത്താന്‍ തുനിയുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം. വോട്ടര്‍പട്ടികയില്‍നിന്ന് കൂട്ട ഒഴിവാക്കലുണ്ടാകുമെന്നും അതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍മാരോട് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആവശ്യപ്പെടുമെന്നും സി.പി.എം മുന്നറിയിപ്പ് നല്‍കുന്നു.
ഫോട്ടോപതിച്ച തിരിച്ചറിയില്‍ കാര്‍ഡുള്ള രാജ്യമാണ് ഇന്ത്യ. അവരോടാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആവശ്യപ്പെടുന്നത്. ഗ്രാമീണ മേഖലയിലും, ഉള്‍പ്രദേശങ്ങളിലും ഇത്തരം രജിസ്‌ട്രേഷന്‍ സാധ്യമാകില്ലെന്ന ബോധം കേന്ദ്രസര്‍ക്കാരിനുമുണ്ട്. പ്രത്യേക ലക്ഷ്യത്തോടെയും ചില വിഭാഗങ്ങളെ ലക്ഷ്യംവെച്ചുമാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പൗരത്വ രജിസ്റ്ററും ഓണ്‍ലൈന്‍ വോട്ടര്‍ രജിസ്‌ട്രേഷനും ഏര്‍പ്പെടുത്താനൊരുങ്ങുന്നത് മുസ്ലിം വിഭാഗങ്ങളെ അകറ്റിനിര്‍ത്താനും ഹിന്ദുത്വ വോട്ടുബാങ്ക് ഉറപ്പാക്കാനുമാണ്. ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ളതാണ് കേന്ദ്രത്തിന്റെ ഓരോ നടപടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ അപകടമാരായ സാഹചര്യം മുന്‍കൂട്ടി കണ്ട് പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.