CrimeKeralaNews

മൂവാറ്റുപുഴയില്‍ സി.പി.എം – കോണ്‍ഗ്രസ് സംഘര്‍ഷം; പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: മൂവാറ്റുപുഴയിൽ സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. സി.പി.എം. കൊടിമരം തകർത്തതിനെതിരേ കോൺഗ്രസ് നടത്തിയ മാർച്ചാണ് തമ്മിലടിയിൽ കലാശിച്ചത്. സംഘർഷത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ പരിക്കേറ്റു.

കോൺഗ്രസ് പ്രകടനം സി.പി.എം. ഓഫീസിനു മുന്നിലെത്തിയതോടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ചേരിതിരിഞ്ഞ് തമ്മിലടിക്കുകയുമായിരുന്നു. പരസ്പരം കല്ലേറുമുണ്ടായി. സംഘർഷാവസ്ഥ അര മണിക്കൂറോളം തുടർന്നതായാണ് വിവരം. ഇരുവിഭാഗത്തിലുമുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഘർഷത്തിൽ പുത്തൻകുരിശ് ഡി.​വൈ.എസ്.പി. അജയ്നാഥിന്റെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ തുടർന്ന് കഴിഞ്ഞ ദിവസം സി.പി.എം. മൂവാറ്റുപുഴയിൽ നടത്തിയ പ്രകടനത്തിലാണ് കോൺഗ്രസിന്റെ കൊടിമരവും ബോർഡുകളും മറ്റും തകർത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button