KeralaNews

സിപിഐഎം നേതാവ് വാഹനാപകടത്തിൽ മരിച്ചു

എറണാകുളം: അങ്കമാലി നഗരസഭ മുൻ വൈസ് ചെയർമാനും, സിപിഐഎം നേതാവുമായ എം. എസ് ഗിരീഷ് കുമാർ വാഹനാപകടത്തിൽ മരിച്ചു. ഗിരീഷ് കുമാർ സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരു വാഹനത്തിൽ തട്ടി മറിയുകയായിരുന്നു. വീഴ്ചയിൽ തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം..

മൂന്ന് തവണ നഗരസഭ കൗൺസിലർ ആയിരുന്നു ഗിരീഷ്.  അങ്കമാലി സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടി യായിരുന്നു ഗിരീഷ് കുമാർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button