ന്യൂഡൽഹി: കോവിഡ് വാക്സീനുകളായ കോവി ഷീൽഡിന്റെയും കോവാക്സിന്റെയും വില കേന്ദ്രസർക്കാർ കുറച്ചു. കോവിഷീൽഡ് സ്വകാര്യ ആശുപത്രികൾക്ക് 225 രൂപയ്ക്കു നൽകും. നേരത്തെ 600 രൂപയ്ക്കായിരുന്നു നൽകിയിരുന്നത്.
കോവാക്സിന്റെ വില 1200ൽനിന്നു 225 ആക്കി കുറച്ചിട്ടുണ്ട്. ഇതിനൊപ്പം സ്വകാര്യ കേന്ദ്രങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി സർവീസ് ചാർജ് 150 രൂപയാണന്നും നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽനിന്ന് 400 രൂപയിൽ താഴെ മുടക്കി വാക്സിൻ എടുക്കാം.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കു നല്കുന്ന കരുതല്‍ ഡോസിന് സ്വകാര്യ കേന്ദ്രങ്ങള്‍ സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം നേരത്തെ നിർദേശിച്ചിരുന്നു. ആദ്യ രണ്ട് പ്രാവശ്യം സ്വീകരിച്ച വാക്സിന് തന്നെ കരുതല്‍ ഡോസായെടുക്കണമെന്നും വാകിസനെടുക്കാന് പ്രത്യേക രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നും നിര്‍ദേശമുണ്ട്.
18മുതല്‍ 59 വരെ പ്രായമുള്ളവര്‍ക്ക് ഞായറാഴ്ച മുതലാണ് കരുതല്‍ ഡോസ് നല്കി തുടങ്ങുക. രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് കരുതൽ ഡോസ് വാക്സീൻ സ്വീകരിക്കാം.
ആദ്യ രണ്ട് ഡോസ് വാക്സീൻ പോലെ കരുതൽ വാക്സീൻ സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സീനേഷൻ നൽകുന്നത്. രണ്ടാം ഡോസ് വാക്സീൻ എടുത്ത് ഒൻപത് മാസം പൂർത്തിയായ ശേഷം മാത്രമേ കരുതൽ ഡോസ് വാക്സീൻ സ്വീകരിക്കാൻ അനുമതിയുള്ളു.