FeaturedHome-bannerKeralaNews
കോവിഷീല്‍ഡിന് ₹780, കോവാക്സിന് ₹1410; സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധിവില നിശ്ചയിച്ചു
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിൽ വാക്സിനുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. സ്വകാര്യ ആശുപത്രികൾ വാക്സിന് വില കൂട്ടി വിൽപ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടി.
കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീൽഡ് വാക്സിന് പരമാവധി 780 രൂപയും കോവാക്സിന് പരമാവധി 1410 രൂപയും റഷ്യൻ നിർമിത വാക്സിനായ സ്പുട്നിക്-വി വാക്സിന് 1145 രൂപയും ഈടാക്കാം. ടാക്സ്, 150 രൂപ സർവീസ് ചാർജ് എന്നിവ ഉൾപ്പെടെയാണ് ഈ നിരക്ക്.
സ്വകാര്യ ആശുപത്രികൾ വാക്സിനേഷന് 150 രൂപയിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണം സംസ്ഥാന സർക്കാരുകൾ നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News