ഹൈദരാബാദ്: ഇന്ത്യയിൽ വികസിപ്പിച്ച കൊവാക്‌സിൻ, സൈകൊവ് – ഡി വാക്സിനുകളുടെമനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടം തുടങ്ങി.ശരീരത്തിന് സുരക്ഷിതമാണോ എന്നറിയുകയാണ് ആദ്യഘട്ടം. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ, നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, എന്നിവയുടെ സഹകരണത്തോടെയാണ് ഭാരത് ബയോടെക്കിന്റെ ഗവേഷണം.ആദ്യഘട്ടം വിജയം കണ്ടാൽ, കൊവിഡിന് ഫലിക്കുമോ എന്ന രണ്ടാം ഘട്ടത്തിലേക്ക് നീങ്ങും.
ട്രയൽ പൂർത്തിയാക്കാൻ 6 – 7 മാസം വേണം.കൊവാക്സിൻ ഹരിയാനയിലെ റോഹ്ട്ടക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സയൻസസിൽ മൂന്ന് വോളന്റിയർമാരിലാണ് ആദ്യം കുത്തിവച്ചത്. രാജ്യത്തെ പന്ത്രണ്ട് ആശുപത്രികളിലായി 375 വോളന്റിയർമാരിൽ പരീക്ഷിക്കും. കേരളത്തിലെ ആശുപത്രികളൊന്നും ഇല്ല.സൈകൊവ് – ഡി പരീക്ഷണം അഹമ്മദാബാദിലെ സൈഡസ് റിസർച്ച് സെന്ററിൽ 1,048 വോളന്റിയരിലാണ് നടത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News