തിരുവനന്തപുരം:60 വയസ്സിനു മുകളിലുള്ളവർക്കും ഗുരുതര രോഗബാധിതർക്കും കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും.
കോവിൻ പോർട്ടൽ വഴിയും, ആരോഗ്യസേതു ആപ് വഴിയും ആളുകൾക്ക് രജിസ്റ്റർ ചെ യ്യാം. വാക്സീൻ വിതരണ കേന്ദ്രത്തിലെത്തി പേര് രജിസ്റ്റർ ചെയ്യുന്നവർ ആധാർ കാർഡോ മറ്റേതെങ്കിലും അംഗീകൃത തിരിച്ചറിയൽ കാർഡോ കയ്യിൽ കരുതണം.
ഹൃദ്രോഗം, അർബുദം, വൃക്ക– കരൾ രോഗങ്ങൾ, പ്രമേഹം, പക്ഷാഘാതം, തുടങ്ങിയ ഗുരുതര രോഗമുള്ളവരെയാണ് പരിഗണിക്കുന്നത്.കുത്തിവയ്പ് എടുക്കുന്നതു വരെ റജിസ്ട്രേഷൻ, അപ്പോയിന്റ്മെന്റ് കാര്യങ്ങളിൽ തിരുത്തൽ വരുത്താനും സൗകര്യണ്ട്. റജിസ്ട്രേഷൻ പൂർത്തിയായാൽ ഡൗൺലോഡ് ചെയ്യാവുന്ന ടോക്കൺ ലഭിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News