ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 213 രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം 5,905,415 പേര്‍ രോഗബാധിതരായി. 362,024 പേര്‍ മണമടഞ്ഞു. 2,579,691 പേര്‍ രോഗമുക്തരായപ്പോള്‍ 2,963,700 പേര്‍ ചികിത്സയിലായി.
അമേരിക്കയില്‍ രോഗികളുടെ എണ്ണം 17.68 ലക്ഷം കടന്നു. 1,03,330 പേര്‍ ഇതിനകം മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1297 പേരാണ് മരണമടഞ്ഞത്. ബ്രസീലില്‍ 438,812 പേര്‍ രോഗബാധിതരായി. 26,764 പേര്‍ക്ക് ജീവന്‍ നഷ്ടമായി. റഷ്യയില്‍ 379,051 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,142 പേര്‍ മരണമടഞ്ഞു. സ്പെയിനില്‍ 284,986 രോഗബാധിതരും 27,119 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനാണ് അഞ്ചാമത്. 269,127 പേര്‍ രോഗബാധിതരായപ്പോള്‍ 37,837 പേര്‍ മരണമടഞ്ഞു. അമേരിക്ക കഴിഞ്ഞാല്‍ മരണസംഖ്യയില്‍ ബ്രിട്ടനാണ് മുന്നില്‍.
ഇറ്റലിയില്‍ 231,732 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 33,142 പേര്‍ മരണമടഞ്ഞു. ഫ്രാന്‍സില്‍ 186,238 രോഗബാധിതരും 28,662 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മ്മനിയില്‍ 182,452 രോഗബാധിതരുണ്ട്. 8,570 പേരാണ് മരിച്ചത്. ഇന്ത്യയാണ് രോഗബാധിതരുടെ നിരക്കില്‍ ഒമ്പതാമത്. 165,386 പേര്‍ക്ക് രോഗം ബാധിച്ചതായും 4,711 പേര്‍ മരണമടഞ്ഞതായൂം കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 175 ഓളം പേര്‍ മരണമടഞ്ഞു.