കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,759 പുതിയ കോവിഡ് കേസുകളും 2,945 പേര്‍ രോഗമുക്തരായതായും സൗദി അറേബ്യ സ്ഥിരീകരിച്ചു. എന്നിരുന്നാലും ഹജ്ജ് തീര്‍ത്ഥാടന സീസണ്‍ ആരംഭിക്കുമ്പോള്‍ രാജ്യത്തെ പുണ്യസ്ഥലങ്ങളില്‍ ആരും തന്നെയില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 272,590 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ ഉയര്‍ന്ന വീണ്ടെടുക്കല്‍ നിരക്ക് 84 ശതമാനമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. 228,569 പേരാണ് ഇതുവരെ ചികിത്സ തേടി സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 2,816 ആയി ഉയര്‍ന്നു.
പുതിയ കേസുകളില്‍ 160 എണ്ണം അല്‍ ഹഫൂഫ് നഗരത്തിലും 122 മക്കയിലും 108 തലസ്ഥാനമായ റിയാദിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.