24.6 C
Kottayam
Wednesday, November 20, 2024
test1
test1

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൊവിഡ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് 1908 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

5 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന്‍ (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് എടവറാട് സ്വദേശി ദാമോദരന്‍ (80), കൊല്ലം അഞ്ചല്‍ സ്വദേശി ദിനമണി (75), ആഗസ്റ്റ് 14ന് മരണമടഞ്ഞ ആലപ്പുഴ ചെട്ടികാട് സ്വദേശി റോബര്‍ട്ട് (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 367 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 178 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 171 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 122 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 9, മലപ്പുറം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂര്‍ ജില്ലയിലെ 5, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 125 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 171 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 250 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 88 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 20,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,649 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,65,996 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,529 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2066 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 14,22,558 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,63,554 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അങ്ങനെ ഉള്ളപ്പോൾ ബാത്ത്‌റൂമിൽ പോയി പൊട്ടിക്കരയും; ഷാരൂഖ് ഖാൻ

മുംബൈ: പരാജയം മറികടക്കുന്നതിനെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. ദുബായിൽ ഗ്ലോബൽ ഫ്രെയ്റ്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു നടൻ. വേദിയിൽ സ്വന്തം പ്രകടനത്തെ വിമർശനാത്മകമായി സമീപിക്കാറുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഇതിനോട് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.ആ...

ട്വന്റി20 റാങ്കിങ്ങിൽ തിലക് വർമ മൂന്നാം സ്ഥാനത്ത്, പിന്നിലായി സൂര്യ; സഞ്ജുവും മുന്നോട്ട്

മുംബൈ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 റാങ്കിങ്ങിൽ ബാറ്റർമാരിൽ 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുവതാരം തിലക് വർമ. മൂന്നാമതെത്തിയ തിലക് വർമയാണ് ഇന്ത്യൻ ബാറ്റർമാരിൽ മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയൻ താരം ട്രാവിസ്...

സുനിത വില്യംസിന്റെ ഭക്ഷണത്തില്‍ ‘ഫ്രഷ് ‘ഇല്ല, കിട്ടണമെങ്കില്‍ മൂന്നുമാസം കഴിയണം;ആശങ്ക

കാലിഫോര്‍ണിയ:തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വത്തെത്തുടര്‍ന്ന് അഞ്ചുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ.എസ്.എസ്.)ത്തില്‍ തുടരുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും. ഭക്ഷണം അവിടെ ആവശ്യത്തിനുണ്ടെങ്കിലും ‘ഫ്രഷ് ഫുഡി’ന്റെ അളവ് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍...

കൊച്ചിവിട്ട ബാല കോട്ടയത്ത്; വൈക്കത്തെ വീട്ടിൽ താമസം

കോട്ടയം: കൊച്ചി വിട്ട നടൻ ബാല വൈക്കത്ത് താമസം ആരംഭിച്ചതായി വിവരം. ഫോട്ടോഗ്രാഫർ ശാലു പേയാട് ആണ് ഇതുമായി ബന്ധപ്പെട്ട വിവരം പങ്കുവച്ചത്. ഭാര്യ കോകിലയും ഇവിടെയാണ് ഉള്ളത് എന്നും ശാലു പറഞ്ഞു....

രാഷ്ട്രീയം അവസാനിപ്പിച്ച് കൊട്ടാരക്കര മുൻ എംഎൽഎ പി ആയിഷ പോറ്റി

കൊല്ലം :സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് കൊട്ടാരക്കര മുൻ എംഎൽഎ പി ആയിഷ പോറ്റി . ആരോഗ്യപ്രശനത്തെ തുടർന്നാണ് തീരുമാനമെന്ന് അയിഷ പറഞ്ഞു.ഓടി നടക്കാൻ പറ്റുന്നവർ രാഷട്രീയത്തിലേക്ക് വരട്ടേ . ഒന്നും ചെയ്യാതെ പാർട്ടിയിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.