ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,31,659 ആയി ഉയര്‍ന്നു. ഒന്നരലക്ഷത്തോളം പേര്‍ മരണപ്പെടുകയും ചെയ്തു.
എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞത് രാജ്യത്തിന് ആശ്വാസമാകുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 95.50 ലക്ഷം പേര്‍ കൊവിഡില്‍ നിന്ന് മുക്തരാകുകയും ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. മൂന്നാം സ്ഥാനത്ത് ബ്രസീല്‍ ആണ്.
ശനിയാഴ്ച പുതിയ 25,152 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 347 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്കും രാജ്യത്ത് കുറഞ്ഞുവരികയാണ്. 1.45 ആണ് രാജ്യത്തെ നിലവിലെ കോവിഡ് മരണനിരക്ക്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News