EntertainmentKeralaNews

ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിയ്ക്കുന്നത്, ജൻമനാട്ടിലെ അനുഭവങ്ങൾ പങ്കുവെച്ച് പൃഥിരാജ്

മലയാള സിനിമയിലെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തലൂടെ വെള്ളിത്തിരയിൽ എത്തിയ താരം, ഇന്ന് സംവിധായകനും പ്രൊഡ്യൂസറുമൊക്കെ ആയി തിളങ്ങുകയാണ്. ലൂസിഫർ എന്ന ആദ്യ സംവിധാന ചിത്രത്തിലൂടെ മലയാളത്തിന് ഒരു ബ്ലോക് ബസ്റ്റർ നൽകാൻ പൃഥ്വിരാജിന് സാധിച്ചു. നിലവിൽ ഒട്ടേറെ സിനിമകളാണ് പൃഥ്വിയുടേതായി വരാനിരിക്കുന്നത്. ഈ അവസരത്തിൽ തിരുവനന്തപുരത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച പൃഥ്വിരാജിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു നടൻ. താൻ കോളേജിൽ പഠിക്കുന്ന സമയത്ത് പലതവണ ബൈക്കിൽ സ്പീഡിൽ പോയതിന് പൊലീസ് നിർത്തിച്ചിട്ടുണ്ടെന്നും ആ വഴിയിൽ ഒരു പൊതുചടങ്ങിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ഞാൻ ജനിച്ച നാട്ടിൽ ഇത്തരമൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ വരുന്നതിൽ സന്തോഷം. ഇത്തരം പദ്ധതികൾ ആര്യക്കും ആര്യയുടെ ടീമിനും നടത്താൻ സാധിക്കട്ടെ എന്നും പൃഥ്വിരാജ് പറഞ്ഞു.പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെഒരുപാട് കാലങ്ങൾക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്. യാദൃച്ഛികവശാൽ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂൾ ചെയ്യപ്പെടാനും അതിൽ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. എല്ലാവരും, പ്രത്യേകിച്ച് സിനിമ താരങ്ങൾ ജനിച്ച നാട്ടിൽ പോകുമ്പോൾ പറയുന്ന സ്ഥിരം ഡയലോഗാണ് ജനിച്ച നാട്ടിൽ വരുമ്പോളുള്ള സന്തോഷം എന്ന്. ഇതിൽ യഥാർത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ കോളേജിൽ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയിൽ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ്. ഞങ്ങളൊക്കെ ബൈക്കിൽ സ്പീഡിൽ പോയതിന് പല തവണ നിർത്തിച്ചിട്ടുണ്ട്. ആ വഴിയിൽ ഒരു പൊതുചടങ്ങിൽ ഇത്രയും നാട്ടുകാരുടെ സതോഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സത്യത്തിൽ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ട്.

ഒരുപാട് വലിയ വ്യക്തിത്വങ്ങളുടെ നാടാണിത്. അവരുടെ സ്മരണയിൽ ഇതുപോലൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കിയ ഈ ഐഡിയേഷൻ ടീമിനാണ് ആദ്യമേ ഞാൻ അഭിനന്ദനം അറിയിക്കുന്നത്. ഞാൻ തിരുവനന്തപുരത്ത് ജനിച്ച് വളർന്ന് സിനിമ കൊച്ചിയിൽ സജീവമായപ്പോൾ അങ്ങോട്ട് താമസം മാറിയ ആളാണ്. പക്ഷെ ഇന്നും തിരുവനന്തപുരത്ത് വരുമ്പോൾ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നൽ ഉണ്ടാകുന്നത്. സത്യത്തിൽ എന്റെ മലയാളം ഇനങ്ങനെയല്ല. ഇപ്പോൾ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം. കാപ്പ എന്ന സിനിമയിൽ എന്റെ ഭാഷയിൽ ഞാൻ സംസാരിക്കുന്നുണ്ട്. പിന്നെ ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു. ഞാൻ ജനിച്ച നാട്ടിൽ ഇത്തരമൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ വരുന്നതിൽ സന്തോഷം. ഇത്തരം പദ്ധതികൾ ആര്യക്കും ആര്യയുടെ ടീമിനും നടത്താൻ സാധിക്കട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker