ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 35,551 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 95.3 ലക്ഷമായി ഉയര്‍ന്നു. ഇന്നലെ മാത്രം 526 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 1,38,648 ആയി. 1,38,648 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ആറരക്കോടി കവിഞ്ഞു. 6,55,31,477 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകെ 15,11,781 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
അമേരിക്കയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. ഇതുവരെ 1,45,35,196 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. അമേരിക്കയ്ക്കു തൊട്ടുപിന്നില്‍ രണ്ടാമതായി ഇന്ത്യയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News