പാരിസ് : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ് രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വെളളിയാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് ലോക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ 16 പ്രദേശങ്ങള്‍ക്കു പുറമെ ഗ്രേറ്റര്‍ പാരിസ്, നീസ് തുടങ്ങിയവിടങ്ങളിലും ലോക്ക് ഡൗണ്‍ പ്രബല്യത്തിലുണ്ടാവും.
അതേസമയം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നവംബര്‍ മാസം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പോലെ കടുത്ത നിയന്ത്രണങ്ങളുണ്ടാവില്ലെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.ജനങ്ങള്‍ക്ക് പുറത്തുപോകാന്‍ അനുമതിയുണ്ടാകും. പക്ഷേ, സുഹൃത്തുക്കളെ സന്ദര്‍ശിക്കല്‍, പാര്‍ട്ടികള്‍, മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യല്‍ തുടങ്ങിയ അനുവദിക്കില്ല. വൈറസ് വ്യാപനം വര്‍ധിക്കുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ വ്യത്യാസം വരാം.
ജനങ്ങള്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ അനുമതിയുണ്ട്. വ്യായാമത്തിലും നടക്കാനും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ യാത്ര ചെയ്യാം. വീട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ പോകാന്‍ അനുമതിയില്ല. രാത്രി കര്‍ഫ്യൂ നിലവിലുണ്ടാവും. സ്‌കൂളുകളും സര്‍വകലാശാലകളും പ്രവര്‍ത്തിക്കും. അവശ്യ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് തുറക്കാം.