ഇടുക്കി
ഇടുക്കി:ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
1. മെയ് 22ന് മഹാരാഷ്ട്രയില്‍ നിന്നും ട്രെയിനിൽ എത്തിയ ഉപ്പുതറ പശുപ്പാറ സ്വദേശി 25 വയസ്സുള്ള യുവതി. മഹാരാഷ്ട്രയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. രോഗലക്ഷണങ്ങള്‍ നിലവിലില്ല.
2. മെയ് 22ന് ഡല്‍ഹിയില്‍ നിന്നും ട്രെയിനിൽ എത്തിയ
തൊടുപുഴ കാരിക്കോട് സ്വദേശി 24 വയസ്സുള്ള യുവാവ് (വിദ്യാര്‍ത്ഥി). രോഗലക്ഷണങ്ങള്‍ നിലവിലില്ല.
3. മെയ് 31ന് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം വന്ന 43 വയസുള്ള ചക്കുപള്ളം സ്വദേശിയാണ് മൂന്നാമത്തെ രോഗി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ട്.
മൂന്ന് പേരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരാണ്. ഇവരില്‍ കാരിക്കോട് സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടു രോഗികളെയും ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവർ 23 ആയി.
പത്തനംതിട്ട
പത്തനംതിട്ട: ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കുവൈറ്റിൽ നിന്ന് വന്ന 7 പേർ.അബു ദുബായിൽ നിന്ന് വന്ന രണ്ട് പേർ.ദുബായിൽ നിന്ന് വന്ന ഒരാൾ.മഹാരാഷ്ട്രയിൽ നിന്ന് വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
കാസർകോട്
കാസർകോട്:ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഏഴ് പേർ രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടു.
മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്നും വന്ന 39 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3727 പേര്‍.
വീടുകളില്‍ 3040 പേരും ആശുപത്രികളില്‍ 687 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3727 പേരാണ്.710 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
441 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി.
228 പേരെ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.