പത്തനംതിട്ട: റോഡിലിറങ്ങിയ കോവിഡ് രോഗിയെ ഓടിച്ചിട്ട് പിടികൂടി ആരോഗ്യപ്രവർത്തകർ. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവം. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. പിടികൂടി കോഴഞ്ചേരിയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇയാള്‍ റോഡിലിറങ്ങിയ സമയം ഉണ്ടായിരുന്നവരെ കണ്ടെത്തുന്നത് പ്രയാസമാണ്. പ്രദേശം അണുവിമുക്തമാക്കുകയാണ്.
മാസ്ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി. ദുബായില്‍ നിന്നെത്തിയതാണെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നുമാണ് ഇയാൾ പറഞ്ഞത്. ഇതോടെ പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരെത്തി ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ വഴങ്ങാതെ കുതറി ഓടി. കൂടുതല്‍ പൊലീസെത്തിയാണ് ഇയാളെ പിടിച്ചത്. ഇയാളുടെ സഞ്ചാരപാത വ്യക്തമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News