കോട്ടയം:മെഡിക്കല്‍ കോളേജിനെയും കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരെയും ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശൂപത്രിയിലെ നഴ്‌സിന് കൊവിഡ് രോഗികളെ ശുശുശ്രൂഷിയ്ക്കുന്നതിനിടെ രോഗബാധയുണ്ടായത്.എന്നാല്‍ കൊവിഡിനെ തൃണവത്കരിച്ച് സധൈര്യം നേരിടേണ്ട ആവശ്യക ഊന്നിപ്പറഞ്ഞ് കൊറോണ വാര്‍ഡില്‍ നിന്നും ന്‌ഴ്‌സ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
‘വിളിക്കാതെ വന്ന കൂട്ടുകാരന്‍’ എന്ന തലക്കെട്ടോടെയുള്ള കുറിപ്പിന്റെ പൂര്‍ണ രൂപമിങ്ങനെ:
വിളിക്കാതെ വന്ന ഈ കൂട്ടുകാരന്‍ എന്റെ കൂടെ കൂടിയെന്ന് ഉറപ്പുവരുത്തിയിട്ട് നാലു ദിവസമാവുന്നു. എന്നെ, ഈ മുറിയില്‍ അടച്ചിട്ട്, പതുക്കെ പുറത്തിറങ്ങി ബാക്കി ആളുകളെ കാണാം എന്നാണ് പുള്ളി വിചാരിച്ചിരിക്കുന്നത്, അതു നൈസായിട്ട് ആദ്യമേ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
പുതിയ കൂട്ടുകാരനെ എന്റെ കൂടെ കണ്ടാല്‍ എല്ലാവരും പേടിച്ചു മാറും എന്ന ധാരണ തിരുത്തി, എന്റെ ചങ്കു ഫ്രണ്ട്സും പിന്നെ ഈ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരും അവരുടെ പ്രാര്‍ഥനയും കരുതലുമായിരുന്നു കൂടെതന്നെയുണ്ട്. അത് ഞാന്‍ ഇവിടത്തെ സ്റ്റാഫ് ആണെന്നുള്ള പരിഗണന ആണെന്ന് വിചാരിച്ചാല്‍ തെറ്റി, ഞാനടക്കമുള്ള ഓരോ ആരോഗ്യപ്രവര്‍ത്തകരും ഇവിടെ വരുന്നവര്‍ക്ക് നല്‍കുന്ന കരുതലാണത്.
എന്റെ പുതിയ കൂട്ടുകാരന്‍ കുറച്ചൊന്നുമല്ല എന്നെ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്നതെങ്കിലും, എന്റെ സഹപ്രവര്‍ത്തകര്‍, സീനിയര്‍ സ്റ്റാഫ്സ്, ഡോക്ടഴ്സ്, നഴ്സിങ് ഹെഡ്സ്, സൂപ്രണ്ട് തൊട്ട് നമ്മുടെ സര്‍ക്കാരിന്റെയും അകമഴിഞ്ഞ കരുതല്‍, ഈ മുറിയില്‍ നിന്നോട് ഒറ്റയ്ക്ക് ഫൈറ്റ് ചെയ്യാന്‍ എന്നെ കരുത്തയാക്കുന്നു.
ഈ റൂമില്‍ കയറിയപ്പോള്‍ അയ്യപ്പനോ കോശിയോ ആരെങ്കിലും ഒരാളെ പുറത്തിറങ്ങുകയൊള്ളു എന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍, പാവം കൂട്ടുകാരനു തെറ്റി. അവന്‍ വെല്ലുവിളിയുമായി വന്ന സ്ഥലം മാറിപ്പോയി. ഇത് ആരോഗ്യസുരക്ഷയ്ക്കു പേരുകേട്ട കേരളമാണ്.
എണ്ണം വെച്ചോ കലണ്ടറില്‍ ഒരു വാരം കഴിയും മുമ്പു നിന്നെ മലര്‍ത്തി ഞാനും മുറി വിടും. പിന്നെ എന്റെ കൂട്ടുകാരാ, നിന്നോടുള്ള സഹതാപം കൊണ്ട് പറയുവാ… നീയും നിന്റെ കൂട്ടാളികളും അധികം ഇവിടെ കിടന്നു കറങ്ങാന്‍ നില്‍ക്കണ്ട.
നിനക്കറിയില്ല കേരളത്തിലെ ആളുകളെയും ആരോഗ്യപ്രവര്‍ത്തകരെയും.
അവര്‍ നിന്നെ ഉറക്കും, നല്ല ആരാരിരോ പാടി ഉറക്കും…